📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

കാലിക്കറ്റ് സർവകലാശാല കാവിവത്കരണ വിവാദം; 32 അധ്യാപകരുടെ നിയമനം പിൻവലിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ്

📢 Published: IST 🔄 Updated: IST
23 ഒക്ടോബർ 2026
⬤ KARUMBIL LIVE
കാലിക്കറ്റ് സർവകലാശാല പ്രതിഷേധം

കാലിക്കറ്റ് സർവകലാശാല കാവിവത്കരണ വിവാദം; 32 അധ്യാപകരുടെ നിയമനം പിൻവലിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ്

ബോർഡ് ഓഫ് സ്റ്റഡീസുകളിൽ ആർ.എസ്.എസ് അനുകൂല അധ്യാപകരെ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച്.


മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസുകളിൽ 32 ആർ.എസ്.എസ് അനുകൂല അധ്യാപകരെ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

സർവകലാശാലയെ കാവിവത്കരിക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും വിവാദ നിയമന നടപടി അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം ടി. അബ്ദുൽ നാസർ പറഞ്ഞു.

മാർച്ചിൽ ജില്ലാ കൺവീനർ അഡ്വ. അബ്ദുൽ മജീദ്, ജോയിന്റ് കൺവീനർ യൂനുസ് വെന്തൊടി എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ അജ്മൽ എൻ, സൽമാൻ ഫാരിസ് എം, തമീം ബിൻ ബക്കർ, മുസ്തഫ ഷാനൂരി, ഫവാസ് ഒഴൂർ, ടി. മുഹമ്മദ് അലി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

English Summary

The Young Democrats Malappuram district committee organized a protest march to Calicut University, demanding the immediate withdrawal of 32 allegedly RSS-sympathizing teachers appointed to the Board of Studies. Inaugurating the march, State Organizing Committee member T. Abdul Nasar warned that any moves to 'saffronise' the university would be met with strong agitation. The protest was led by district leaders and committee members who echoed the demand to revoke the controversial appointments.

Join WhatsApp Group Send News / Ads