📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

തിരൂരങ്ങാടിയിൽ തുല്യത പഠിതാക്കൾക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

📢 Published: IST 🔄 Updated: IST

തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുല്യത പഠിതാക്കൾക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഓൺലൈൻ ഡെസ്ക് | 06-10-2026

തിരൂരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി തുല്യത പഠിതാക്കൾക്കായി റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വിപിൻദാസ്, മുസ്തജാബ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. റോഡ് സുരക്ഷ, ഗതാഗത നിയമങ്ങൾ, പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, ലൈസൻസ് ഇല്ലാത്ത മക്കൾക്ക് വാഹനം കൊടുക്കുന്നതിന്റെ അപകടാവസ്ഥ, അപകടങ്ങൾ ഒഴിവാക്കുന്നതിന് രക്ഷിതാക്കൾ പുലർത്തേണ്ട ജാഗ്രത തുടങ്ങിയ വിഷയങ്ങളിൽ അവർ ബോധവൽക്കരണം നടത്തി. ഇലക്ട്രിക് വാഹനങ്ങളിൽ ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നതിനെക്കുറിച്ചുള്ള പഠിതാക്കളുടെ സംശയങ്ങൾക്കും ഉദ്യോഗസ്ഥർ മറുപടി നൽകി.

തിരൂരങ്ങാടി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ പഞ്ചായത്ത് മെമ്പർ ഉഷൈറ ടീച്ചർ അധ്യക്ഷത വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി മൊയ്തീൻകുട്ടി മാഷ് മുഖ്യതിഥിയായി പങ്കെടുത്തു. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനായി മാപ്‌സ് നടത്തുന്ന ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, മാപ്സ് വനിതാ വിംഗ് പ്രസിഡണ്ടും സാക്ഷരതാ പ്രേരകുമായ എം. കാർത്തിയാനി, പഠിതാവായ അബു എന്നിവർ സംസാരിച്ചു. മാപ്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ പി.പി. സുബൈർ, ഷൈനി പട്ടാളത്തിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ച് റോഡപകടങ്ങൾ കുറക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് മാപ്സ് ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് അറിയിച്ചു.

ഫോട്ടോ: എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ബോധവൽക്കരണ ക്ലാസ് എടുക്കുന്നു

English Summary: The Motor Accident Prevention Society (MAPS) Malappuram District Committee organized a road safety awareness class for Higher Secondary equivalency learners at Tirurangadi Govt. Higher Secondary School. Enforcement MVIs Vipindas and Musthajab led the session, focusing on traffic rules, parental vigilance, and the dangers of underage driving. Tirurangadi Municipality Standing Committee Chairman Iqbal Kallungal inaugurated the event.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838

🌐 www.karumbillive.in

Join WhatsApp Group Send News / Ads