മലപ്പുറം: മലപ്പുറത്ത് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സുഫിയാൻ വില്ലന്റെ ചാപ്പനങ്ങാടിയിലുള്ള വീടിന് നേരെയാണ് പുലർച്ചെ രണ്ടരയോടെ അക്രമികൾ ബോംബെറിഞ്ഞത്.
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ കഴിഞ്ഞ ദിവസം യു.ഡി.എസ്.എഫും എസ്.എഫ്.ഐയും തമ്മിലുണ്ടായ ശക്തമായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഈ ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബോംബാക്രമണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തേഞ്ഞിപ്പലം പോലീസ് കേസെടുത്തു
അതേസമയം, സർവകലാശാല ക്യാമ്പസിലുണ്ടായ അക്രമ സംഭവങ്ങളിൽ പോലീസ് ഇരുവിഭാഗങ്ങൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. എം.എസ്.എഫ് നൽകിയ പരാതിയിൽ 11 പേർക്കെതിരെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്.എഫ്.ഐ നൽകിയ പരാതിയിൽ 7 എം.എസ്.എഫ് പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന 8 പേർക്കെതിരെയും പോലീസ് കേസെടുത്തു. അന്യായമായി സംഘം ചേരൽ, കലാപമുണ്ടാക്കാൻ ശ്രമിക്കൽ, വധശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തിരിക്കുന്നത്.
English Summary
A petrol bomb was hurled at the residence of MSF State Secretary Sufiyan Villan in Chappanangadi, Malappuram, around 2:30 AM. Police suspect the attack is a fallout of the recent violent clash between SFI and UDSF activists at the Calicut University campus. Meanwhile, Thenhipalam police have registered cases against both factions, booking several students for unlawful assembly, rioting, and attempt to murder based on mutual complaints.