📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

പെരുവള്ളൂരിൽ വയോധികയെ ബോധം കെടുത്തി സ്വർണം കവർന്നു; വിദ്യാർത്ഥി ഉൾപ്പെടെ 4 പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ

📢 Published: IST 🔄 Updated: IST

പെരുവള്ളൂരിൽ വയോധികയെ ബോധം കെടുത്തി സ്വർണം കവർന്നു; വിദ്യാർത്ഥി ഉൾപ്പെടെ 4 പ്രതികൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ

പെരുവള്ളൂർ: പെരുവള്ളൂരിൽ 78 വയസ്സുള്ള വയോധികയെ ബോധം കെടുത്തി ആറു പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഉൾപ്പെടെ നാലുപേർ പോലീസിന്റെ പിടിയിലായി. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് തേഞ്ഞിപ്പാലം പോലീസ് പ്രതികളെ വലയിലാക്കിയത്. പെരുവള്ളൂർ പാത്തിക്കുഴി പാലത്തിനടുത്തുള്ള കോതേരി വീട്ടിൽ ഞായറാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കോഴിത്തൊടി മുഹമ്മദ് ഇക്ബാലിന്റെ മാതാവ് ഫാത്തിമ (78) ആണ് അതിക്രമത്തിന് ഇരയായത്.

അടുക്കളയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന വയോധികയുടെ പിന്നിലൂടെ എത്തിയ മോഷ്ടാവ് കഴുത്തിൽ കയറി പിടിച്ച്, തലയണ ഉപയോഗിച്ച് മുഖത്ത് അമർത്തി ബോധരഹിതയാക്കുകയായിരുന്നു. തുടർന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്റെ സ്വർണമാലയും, മൂന്നര പവൻ തൂക്കം വരുന്ന നാല് സ്വർണവളകളും ഉൾപ്പെടെ ആറു പവൻ സ്വർണാഭരണങ്ങൾ കവർന്നു.

പരാതി ലഭിച്ചയുടനെ സംഭവസ്ഥലത്തെത്തിയ തേഞ്ഞിപ്പാലം പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ വേഗത്തിൽ കുടുങ്ങിയത്. കവർച്ച നേരിട്ട് നടത്തിയ കൗമാരക്കാരനായ വിദ്യാർത്ഥി, ഇയാളുടെ സുഹൃത്തും പള്ളിക്കൽ മാതാംകുളം സ്വദേശിയുമായ രാഹുൽ (21), രാഹുലിന്റെ സുഹൃത്തുക്കളായ കൊടുവള്ളി കിഴക്കോത്ത് നാലോ പിലാക്കൽ വീട്ടിൽ ജസീം (33), ഐക്കോട്ടുമ്മൽ വീട്ടിൽ അബ്ദുല്ല സുലൈം (21) എന്നിവരാണ് പിടിയിലായത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയാണ് വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയത്.

തുടർന്ന് സ്വർണാഭരണങ്ങൾ സുഹൃത്തായ രാഹുലിന് കൈമാറി. രാഹുൽ ഇത് ജസീമിനെ ഏൽപ്പിക്കുകയും, ജസീം സ്വർണം കൊടുവള്ളിയിലെ ജ്വല്ലറിയിൽ വിൽപന നടത്തുകയുമായിരുന്നു. പ്രതികളെ വയോധികയുടെ വീട്ടിലെത്തിച്ചും, സ്വർണം വിറ്റ കൊടുവള്ളിയിലെ ജ്വല്ലറിയിൽ കൊണ്ടുപോയും പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. തേഞ്ഞിപ്പാലം സി.ഐ നവീൻ ഷാജ്, എസ്.എച്ച്.ഒ ഷുഹൈബ്, എ.എസ്.ഐ കെ.പി മിനി, സി.പി.ഒ കെ. പ്രവീൺ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അതിവേഗം പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

English Summary

In a shocking incident in Peruvallur, a 78-year-old woman was suffocated with a pillow and robbed of six sovereigns of gold jewelry. The Thenhipalam police arrested four individuals, including a minor student who carried out the theft, within 24 hours. The other accused are Rahul (21), Jaseem (33), and Abdulla Sulaim (21), who assisted in selling the stolen gold in Koduvally. All accused have been remanded to judicial custody.

Join WhatsApp Group Send News / Ads