📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പടിച്ച് തിരുവനന്തപുരം; അത്‌ലറ്റിക്സിൽ ഹാട്രിക് കിരീടം ചൂടി മലപ്പുറം

📢 Published: IST 🔄 Updated: IST
31 ഒക്ടോബർ 2026
⬤ KARUMBIL LIVE
സംസ്ഥാന സ്കൂൾ കായികമേള സ്വർണക്കപ്പ് - Karumbil Live
Reporter: Online Desk  |  Published: 31 October 2026, 05:30 PM  |  Updated: 31 October 2026, 05:30 PM

സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പടിച്ച് തിരുവനന്തപുരം; അത്‌ലറ്റിക്സിൽ ഹാട്രിക് കിരീടം ചൂടി മലപ്പുറം

ഗെയിംസിലും അക്വാട്ടിക്സിലും തിളങ്ങി തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ; സ്കൂൾ തലത്തിൽ തുടർച്ചയായ അഞ്ചാം തവണയും എതിരാളികളില്ലാതെ കടകശ്ശേരി ഐഡിയൽ

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയിൽ ഗെയിംസിലും അക്വാട്ടിക്സിലും മേധാവിത്തം പുലർത്തിയ തിരുവനന്തപുരം തുടർച്ചയായ രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കി. അതേസമയം, അത്‌ലറ്റിക്സില്‍ പാലക്കാടിൻ്റെ വെല്ലുവിളി മറികടന്ന് 204 പോയിൻ്റുമായി മലപ്പുറം ഹാട്രിക്ക് കിരീടം ചൂടി.

അത്‌ലറ്റിക്സിൽ ആവേശം

കൗമാര കേരളത്തിൻ്റെ ആവേശക്കുതിപ്പില്‍ ഉടനീളം മലപ്പുറം-പാലക്കാട് ജില്ലകളുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. 19 സ്വർണവും 23 വെള്ളിയും 19 വെങ്കലവുമടക്കം 204 പോയിൻ്റോടെയാണ് മലപ്പുറത്തിൻ്റെ കിരീടനേട്ടം. അവസാന നിമിഷം വരെ പൊരുതിയ പാലക്കാട് 161 പോയിൻ്റുമായി അത്‌ലറ്റിക്സിൽ രണ്ടാം സ്ഥാനത്തെത്തി. സ്പോർട്സ് സ്കൂളുകളുടെ പിന്തുണയുള്ള തിരുവനന്തപുരത്തെ (96 പോയിൻ്റ്) മറികടന്ന് ആലപ്പുഴ 109 പോയിന്റോടെ മൂന്നാം സ്ഥാനത്ത് എത്തിയത് ശ്രദ്ധേയമായി.

സ്കൂൾ തലത്തിൽ കടകശ്ശേരി ഐഡിയലിന്റെ ആധിപത്യം

ഇത്തവണയും മലപ്പുറത്തിൻ്റെ കുന്തമുനയായ കടകശ്ശേരി ഐഡിയൽ സ്കൂൾ തുടർച്ചയായ അഞ്ചാം വട്ടവും സ്കൂൾ തലത്തിൽ കിരീടം കാത്തു. ട്രാക്കിലും ഫീല്‍ഡിലും ഒരുപോലെ മികവ് തെളിയിച്ച ഐഡിയല്‍ കടകശേരിയുടെ കുട്ടികളാണ് മലപ്പുറത്തിന് കരുത്തായത്. നാവാമുകുന്ദ സ്കൂളിൻ്റെ അഭാവത്തിലും മീറ്റില്‍ ആധിപത്യം തുടരാൻ മലപ്പുറത്തിന് ഐഡിയല്‍ ശക്തമായ പിന്തുണയായി. എട്ട് സ്വർണം അടക്കം 75 പോയിൻ്റാണ് ഐഡിയല്‍ സ്കൂളിൻ്റെ മികച്ച സംഭാവന.

English Summary

Thiruvananthapuram clinched the overall Gold Cup at the Kerala State School Sports Meet for the second consecutive time, dominating in games and aquatics. Meanwhile, Malappuram scored a hat-trick in athletics by securing 204 points (19 gold, 23 silver, 19 bronze), pushing Palakkad (161 points) to the second spot. At the school level, Ideal EHSS Kadakassery retained the top position for the fifth consecutive time, contributing significantly to Malappuram's victory with 75 points.

Join WhatsApp Group Send News / Ads