കൊളപ്പുറം: ദേശീയപാതയിൽ വി.കെ. പടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സഹോദരനും സഹോദരിയും മരിച്ചു. പൊന്മള പള്ളനിപ്പറമ്പ് സ്വദേശികളായ ജിൻസിന സുലൈമാൻ (23), സഹോദരൻ ജിബിൻ സുലൈമാൻ (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ഇന്ന് വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രണ്ടുപേരും മരണത്തിന് കീഴടങ്ങിയത്.
മരിച്ച ജിബിൻ രാമപുരം ജെംസ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയാണ്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
English Summary
Two siblings from Ponmala were killed in a tragic road accident at V.K. Padi near Kolappuram on the National Highway. The deceased have been identified as Jinsina Sulaiman (23) and her brother Jibin Sulaiman (20). Their bike met with an accident around 6 PM today. Though they were rushed to a private hospital in Kottakkal, they succumbed to their injuries. Jibin was a first-year student at Gems College, Ramapuram.