📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...

ചേരാനല്ലൂർ വാഹനാപകടം; വീണ്ടും ഇടപെട്ട് ആഭ്യന്തരമന്ത്രി, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം

📢 Published: IST 🔄 Updated: IST
27 ഒക്ടോബർ 2026
⬤ KARUMBIL LIVE
ചേരാനല്ലൂർ വാഹനാപകടം; ആഭ്യന്തരമന്ത്രിയുടെ ഇടപെടൽ - Karumbil Live

ചേരാനല്ലൂർ വാഹനാപകടം; വീണ്ടും ഇടപെട്ട് ആഭ്യന്തരമന്ത്രി, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം

ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ വീണ്ടും ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകി. പൊലീസുകാരുടെ വീഴ്ച അന്വേഷിക്കും. 17-കാരന്റെ ജാമ്യം റദ്ദാക്കാന്‍ വേഗത്തില്‍ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി നിര്‍ദേശം നൽകി. വാഹന ഉടമയായ ജഡ്ജിക്കെതിരെയും ആഭ്യന്തരവകുപ്പ് നിലപാട് കടുപ്പിക്കുകയാണ്.

ജഡ്ജിയെ പ്രതിചേര്‍ത്ത കാര്യം ഹൈക്കോടതിയെ അറിയിക്കും. എ.ഡി.ജി.പി പി വിജയന്‍ നാളെ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിക്കും. കുടുംബത്തെ ആഭ്യന്തരമന്ത്രി ഫോണില്‍ വിളിച്ച് തീരുമാനം അറിയിച്ചതിന് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നിലെ സമരം തത്കാലത്തേക്ക് ജയബാലകൃഷ്ണന്റെ കുടുംബം അവസാനിപ്പിച്ചു.

നാളെ നാലുമണിവരെ സമയം അനുവദിക്കുമെന്നും അതിനുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നുമാണ് കുടുംബം വ്യക്തമാക്കിയത്.

English Summary

Home Minister Ramesh Chennithala has intervened again in the Cheranalloor car accident case, ordering strict action against the erring police officers and directing steps to cancel the minor's bail. The Home Department will inform the High Court about making the judge, who owns the vehicle, an accused. Following the Home Minister's phone call assuring swift action, the victim's family temporarily suspended their protest in front of the police station. ADGP P. Vijayan will visit the accident spot tomorrow.

Join WhatsApp Group Send News / Ads