മലപ്പുറം: ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി (പാര്‍ട്ട്-1, നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ 564/2025 മലപ്പുറം, പാലക്കാട്) തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ (എന്‍ഡുറന്‍സ് ടെസ്റ്റ്) നടക്കുന്നതിന്റെ ഭാഗമായി കോട്ടക്കല്‍ പുത്തൂർ ബൈപ്പാസില്‍ നാളെയും (ഒക്ടോബര്‍ 27) 28, 29 എന്നീ തീയതികളിലും വാഹനഗതാഗതം നിരോധിച്ചു.
രാവിലെ അഞ്ചു മുതലാണ് കായിക ക്ഷമതാ പരീക്ഷ നടക്കുന്നത്. കോട്ടക്കല്‍ ബൈപ്പാസ് ഒന്നാമത്തെയും രണ്ടാമത്തെയും റീച്ചില്‍ പുത്തൂര്‍ ജംഗ്ഷന്‍ മുതല്‍ രണ്ടര കിലോമീറ്റര്‍ ദൂരത്തിലാണ് പരീക്ഷയ്ക്കായി റോഡ് അനുവദിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞ തീയതികളില്‍ പരീക്ഷാ സമയം തീരുന്നതുവരെ ഈ റോഡിലൂടെയുള്ള എല്ലാവിധ വാഹന ഗതാഗതവും പൂര്‍ണ്ണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.
ഈ സമയങ്ങളിൽ കോട്ടക്കല്‍ പുത്തൂർ ബൈപ്പാസ് റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ തിരൂര്‍-മലപ്പുറം റോഡ് ഉപയോഗപ്പെടുത്തണമെന്നും നിർദേശമുണ്ട്.
English Summary
Traffic has been completely prohibited on the Kottakkal Puthoor bypass road on October 27, 28, and 29 from 5:00 AM until the completion of the Civil Excise Officer physical endurance test. The restriction applies to a 2.5 km stretch starting from Puthoor junction. Vehicles are advised to use the alternative Tirur-Malappuram road during these hours.