മലപ്പുറത്തിന്റെ സ്നേഹോപഹാരം; മുൻ കളക്ടർ വി.ആർ. വിനോദിന് സിവിൽ സർവീസസ് കായിക കൂട്ടായ്മയുടെ യാത്രയയപ്പ്

മലപ്പുറത്തിന്റെ സ്നേഹോപഹാരം; മുൻ കളക്ടർ വി.ആർ. വിനോദിന് സിവിൽ സർവീസസ് കായിക കൂട്ടായ്മയുടെ യാത്രയയപ്പ്

വെബ് ഡെസ്ക്

മാർച്ച് 2, 2026



മലപ്പുറം: കായിക മേഖലയെയും ആരോഗ്യ മേഖലയെയും മികച്ച രീതിയിൽ പ്രോത്സാഹിപ്പിച്ച മുൻ മലപ്പുറം ജില്ലാ ജനകീയ കലക്ടർ വി. ആർ. വിനോദ് IAS-ന് മലപ്പുറം ജില്ലയിലെ സിവിൽ സർവീസിലെ കായികതാരങ്ങളുടെ കൂട്ടായ്മ സ്നേഹോപഹാരവും ജേഴ്സിയും നൽകി യാത്രയയപ്പ് നൽകി. മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആദരം.

​സിവിൽ സർവീസസ് ദേശീയ കായികതാരങ്ങളായ കെ.ടി. വിനോദ്, ഉണ്ണികൃഷ്ണൻ, നിലൂഫർ, ബഷീർ കെ., അജിതകുമാരി, സുജാത എന്നിവർ ചേർന്ന് മെമെന്റോയും മലപ്പുറത്തിന്റെ ജേഴ്സിയും അദ്ദേഹത്തിന് സമ്മാനിച്ചു.

​കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് 'സ്വീപ്' (SVEEP) പദ്ധതിയുടെ ഭാഗമായി സിവിൽ സർവീസ് ഫുട്ബോൾ ടീമിൽ ഒരു കളിക്കാരനായി ഇറങ്ങിയ കലക്ടർ വി.ആർ. വിനോദ്, മലപ്പുറത്തെ കായികതാരങ്ങൾക്ക് വലിയ ആവേശമായിരുന്നു. കായിക രംഗത്തിന് അദ്ദേഹം നൽകിയ മികച്ച പിന്തുണ കണക്കിലെടുത്താണ് ഈ സവിശേഷമായ യാത്രയയപ്പ് ഒരുക്കിയത്.

​തിരുവനന്തപുരം ലാൻഡ് റവന്യൂ വകുപ്പിൽ ജോയിന്റ് കമ്മീഷണറായി അദ്ദേഹം ചുമതലയേൽക്കും. ചടങ്ങിൽ നിലവിലെ മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ IAS, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്നേഹനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങ് മലപ്പുറത്തിന്റെ കായിക പാരമ്പര്യത്തിന്റെ വിളംബരം കൂടിയായി മാറി.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp