പൂക്കിപ്പറമ്പ് ബസ് അപകടം: 25 വർഷത്തിന് ശേഷം ഡ്രൈവർക്ക് 5 വർഷം തടവും പിഴയും വിധിച്ച് ഹൈക്കോടതി

പൂക്കിപ്പറമ്പ് ബസ് അപകടം: 25 വർഷത്തിന് ശേഷം ഡ്രൈവർക്ക് ശിക്ഷ വിധിച്ച് ഹൈക്കോടതി

വെബ് ഡെസ്ക്

02 മാർച്ച് 2026

പൂക്കിപ്പറമ്പ് ബസ് അപകടത്തിന്റെ ഫയൽ ചിത്രം

കൊച്ചി: കേരളത്തെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ 25 വർഷത്തിന് ശേഷം നിർണായക വിധി. 44 പേരുടെ ജീവൻ കവർന്ന അപകടത്തിൽ ബസ് ഡ്രൈവർ കുറ്റക്കാരനാണെന്ന് കേരള ഹൈക്കോടതി കണ്ടെത്തി. പ്രതിക്ക് അഞ്ച് വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ജസ്റ്റിസ് എ. ബദ്‌റുദ്ദീന്റെ സിംഗിൾ ബെഞ്ച് വിധിച്ചത്.

​2001 മാർച്ച് 11-നാണ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്ക് സമീപം പൂക്കിപ്പറമ്പിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഗുരുവായൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന അംബാസഡർ കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയും പൂർണ്ണമായും കത്തിയമരുകയുമായിരുന്നു. 44 പേർ വെന്തുമരിച്ച ദുരന്തത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

​നേരത്തെ, കേസിൽ ഏക പ്രതിയായ ബസ് ഡ്രൈവറെ അസിസ്റ്റന്റ് സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഡ്രൈവറുടേത് മനപ്പൂർവ്വമുള്ള നരഹത്യയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ വിധി. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

​അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ആർടിഒ റിപ്പോർട്ടുകളും സാക്ഷിമൊഴികളും വ്യക്തമാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. 25 വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇരകൾക്ക് നീതി ലഭിക്കുന്നത്.

​വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp