സൗജന്യ കമ്പ്യൂട്ടർ പരിശീലനം പൂർത്തിയായി; വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നാളെ
വെബ് ഡെസ്ക്
2026 മാർച്ച് 4
തിരൂരങ്ങാടി നഗരസഭ കുടുംബശ്രീയുമായി ചേര്‍ന്ന് ലക്ഷ്യ ട്രസ്റ്റ് ആഭിമുഖ്യത്തില്‍ പന്ത്രണ്ടാം ഡിവിഷനിലെ വനിതകൾക്കായി സംഘടിപ്പിച്ച ഒരു മാസത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം വിജയകരമായി പൂർത്തിയായി. സലഫി മസ്ജിദിന് പിറകിലെ കൂരിയാടൻ ബിൽഡിങ്ങിൽ വെച്ച് നടന്ന പരിശീലനത്തിൽ 103 പേരാണ് പങ്കെടുത്തത്.
വിജയികളായ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കോൺവെക്കേഷനും നാളെ (2026 മാർച്ച് 5, വ്യാഴാഴ്ച) രാവിലെ 11:30-ന് ചെമ്മാട് നഗരസഭ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
കഴിഞ്ഞ മാസം 2-ന് ആരംഭിച്ച ക്ലാസുകൾ വിവിധ ബാച്ചുകളിലായാണ് ക്രമീകരിച്ചിരുന്നത്. കമ്പ്യൂട്ടർ പരിശീലനത്തോടൊപ്പം സോപ്പ് നിർമ്മാണത്തിലും പഠിതാക്കൾക്ക് പരിശീലനം നൽകിയിരുന്നു. പരിശീലനത്തിൽ പങ്കെടുത്തവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ലക്ഷ്യ ട്രസ്റ്റ് അറിയിച്ചു. കമ്പ്യൂട്ടർ സാങ്കേതികവിദ്യയെ അടുത്തറിയാൻ ലഭിച്ച ഈ അവസരം വലിയ സന്തോഷം നൽകുന്നതാണെന്ന് പഠിതാക്കളും പ്രതികരിച്ചു.
നാളെ നടക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നതിനായി എല്ലാ പഠിതാക്കളും കൃത്യസമയത്ത് നഗരസഭ ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•