'ഫാത്തിമ തഹ്‌ലിയക്ക് മറുപടി പറയാനില്ല'; ജമാഅത്തെ ഇസ്‌ലാമി നോമിനി പരാമർശം അടഞ്ഞ അധ്യായമെന്ന് അഹമ്മദ് ദേവർകോവിൽ
വെബ്ബ് ഡെസ്ക് | 22-03-2026
കോഴിക്കോട്: എം.എസ്.എഫ് മുൻ ദേശീയ ഭാരവാഹി ഫാത്തിമ തഹ്‌ലിയ ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന തന്റെ ആരോപണത്തിൽ കൂടുതൽ വാദപ്രതിവാദങ്ങൾക്കില്ലെന്ന് ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് സ്ഥാനാർത്ഥിയുമായ അഹമ്മദ് ദേവർകോവിൽ. ഈ വിവാദം ഇപ്പോൾ ഒരു അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെയുള്ള ആരോപണം അഹമ്മദ് ദേവർകോവിൽ തെളിയിച്ചാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുമെന്ന് ഫാത്തിമ തഹ്‌ലിയ വെല്ലുവിളിച്ചിരുന്നു. എന്നാൽ, ഇതിനോട് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. "ഫാത്തിമ തഹ്‌ലിയക്ക് മറുപടി പറയാനില്ല. പറയേണ്ട സമയത്ത് എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇനി തുടരാൻ ആഗ്രഹിക്കുന്നില്ല," അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഫാത്തിമ തഹ്‌ലിയ വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നോമിനിയാണെന്നും, ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാധീനമുള്ള മണ്ഡലമായതിനാലാണ് അവരെ പേരാമ്പ്രയിൽ മത്സരിപ്പിക്കുന്നതെന്നുമാണ് ദേവർകോവിൽ നേരത്തെ ആരോപിച്ചിരുന്നത്. വനിതാ ലീഗ് നേതാവ് നൂർബീന റഷീദ് അടക്കമുള്ളവർ ഫാത്തിമയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തുവന്നതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
English Summary:
Ahmed Devarkovil states that the controversy regarding his allegation that Fathima Thahlia is a nominee of Jamaat-e-Islami is a closed chapter and he has nothing more to respond to her challenges.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in