ഹോസ്പിറ്റൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം അടിയന്തരമായി നടപ്പിലാക്കണം: കെ.ഡി.എഫ് ഡി.എം.ഒ-ക്ക് നിവേദനം നൽകി

KDF leaders submitting petition to Malappuram DMO Dr TK Jayanthi.
കെ.ഡി.എഫ് ഭാരവാഹികൾ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകുന്നു


​ഹോസ്പിറ്റൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം അടിയന്തരമായി നടപ്പിലാക്കണം: കെ.ഡി.എഫ് ഡി.എം.ഒ-ക്ക് നിവേദനം നൽകി

വെബ് ഡെസ്ക്

മാർച്ച് 11, 2026

പരപ്പനങ്ങാടി: സർക്കാർ-സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ള തടയുന്നതിനും ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന 2012-ലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് അടിയന്തരമായി നടപ്പിലാക്കണമെന്ന് കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നിയമം നടപ്പിലാക്കാൻ വൈകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തിക്ക് കെ.ഡി.എഫ് ഭാരവാഹികൾ നിവേദനം നൽകി.

​ഹൈക്കോടതി വിധി നിലവിലുണ്ടായിട്ടും ചികിത്സാ മേഖലയിലെ പകൽക്കൊള്ള തുടരുകയാണെന്ന് നിവേദക സംഘം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികളുടെ മൗനം മുതലെടുത്ത് സ്വകാര്യ ആശുപത്രികൾ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കെ.ഡി.എഫ് ആവശ്യപ്പെട്ടു.

​വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങൾ ചേർന്നിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ.ഡി.എഫ് ഭാരവാഹികൾക്ക് ഉറപ്പുനൽകി.

​കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ്, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, പി.എം. ഷുക്കൂർ, പി.പി. സുബൈർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.

(

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp