സ്ത്രീ: മാറുന്ന ലോകവും മാറാത്ത കാലവും'; നവജീവൻ വനിത വേദിയുടെ ആഭിമുഖ്യത്തിൽ സംവാദം സംഘടിപ്പിച്ചു
വെബ് ഡെസ്ക്
മാർച്ച് 9, 2026
പരപ്പനങ്ങാടി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നവജീവൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ 'സ്ത്രീ: മാറുന്ന ലോകവും മാറാത്ത കാലവും' എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. പരപ്പനങ്ങാടിയിൽ നടന്ന ചടങ്ങിൽ സാമൂഹിക രംഗത്തെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾ നടന്നു.
വനിതാ വേദി സെക്രട്ടറി കെ. ശീതള സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സിമി നടുവത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സംവാദത്തിൽ വനിതാ വേദി ഭാരവാഹികളും സാംസ്‌കാരിക പ്രവർത്തകരും സജീവമായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഷർബിൻ, ജോയിന്റ് സെക്രട്ടറി സുനിത, വിജിമോൾ അശ്വതി, ഷാക്കിറ, ജിതിൻ, രാജീവൻ കെ.കെ, ജിത്തു വിജയ്, വിനോദ് തള്ളശ്ശേരി തുടങ്ങിയവർ വിവിധ വശങ്ങളെ അധികരിച്ച് സംസാരിച്ചു. വിനീത ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
🔵 WhatsApp Channel:
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•