സംസ്ഥാനത്ത് 912 പുതിയ അക്ഷയ കേന്ദ്രങ്ങൾ: മാനദണ്ഡങ്ങളിൽ വിശദീകരണം തേടി ഹൈക്കോടതി

സംസ്ഥാനത്ത് 912 പുതിയ അക്ഷയ കേന്ദ്രങ്ങൾ: മാനദണ്ഡങ്ങളിൽ വിശദീകരണം തേടി ഹൈക്കോടതി

വെബ് ഡെസ്ക്

09 / 03 / 2026


കൊച്ചി: സംസ്ഥാനത്തെ 14 ജില്ലകളിലായി 912 പുതിയ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കാനുള്ള സർക്കാർ നീക്കത്തിൽ ഹൈക്കോടതി വിശദീകരണം തേടി. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ, വിവേചനപരമായ രീതിയിലാണ് പുതിയ സെന്ററുകൾ അനുവദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം പൂക്കോട്ടൂർ സ്വദേശി മൊയ്തീൻ നൽകിയ ഹർജിയിലാണ് കോടതി നടപടി. അഡ്വ. മുഹമ്മദ് ഷാ മുഖാന്തിരമാണ് ഹർജി സമർപ്പിച്ചത്.

​പുതിയ ഉത്തരവ് പ്രകാരം വിവിധ ജില്ലകളിൽ അനുവദിച്ച സെന്ററുകളുടെ എണ്ണത്തിൽ വലിയ അസമത്വമുണ്ടെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഉദാഹരണത്തിന്, തിരുവനന്തപുരം കോർപ്പറേഷനിൽ പുതുതായി 23 കേന്ദ്രങ്ങൾ അനുവദിച്ചപ്പോൾ കൊല്ലം കോർപ്പറേഷനിൽ ഒരെണ്ണം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

​പുതിയ വിജ്ഞാപനപ്രകാരം തിരുവനന്തപുരത്ത് ആകെ 61 അക്ഷയ കേന്ദ്രങ്ങൾ വരുമ്പോൾ, കൊച്ചിയിൽ ഇത് 25-ഉം കൊല്ലത്ത് 12-ഉം മാത്രമാണ്. മുൻസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സമാനമായ വിവേചനം നിലനിൽക്കുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. കേസിൽ ഈ മാസം 23-ന് ഹൈക്കോടതി വിശദമായ വാദം കേൾക്കും.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കുമായി ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp