മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ടെക്‌നോക്രാറ്റാണ് പി.എം.എ സമീര്‍: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
Web Desk
25 March 2026
തിരൂരങ്ങാടി: മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പട്ടികയിലെ ടെക്‌നോക്രാറ്റാണ് പി.എം.എ സമീറെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി സിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം തിരൂരങ്ങാടി മുനിസിപ്പാലിറ്റി യു.ഡി.എഫ് കമ്മിറ്റി കക്കാട് ടര്‍ഫില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം തികഞ്ഞ സ്ഥാനാര്‍ത്ഥി പട്ടികയാണ് മുസ്്‌ലിംലീഗ് പ്രഖ്യാപിച്ചത്. അതിലെ ടെക്‌നോക്രാറ്റാണ് സമീര്‍. സാങ്കേതിക പരിജ്ഞാനവും നവീന ചിന്തയും കൈവശമുള്ള നേതാവ്. ടെക്‌നോളജിയും വികസന ദൃഷ്ടിയും ചേര്‍ന്നൊരു വ്യക്തി. പുതിയ കാലത്തിന്റെ വികസന മുഖമായി മാറാന്‍ പി.എം.എ സമീറിന് കഴിയും.
മുസ്്‌ലിംലീഗിന്റെ വിവിധ പദ്ധതികളില്‍ അദ്ദേഹം നല്‍കിയ സേവനം വിലമതിക്കാനാവാത്തതാണ്. ഏറ്റവും അവസാനത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുസ്്‌ലിംലീഗ് നടത്തിയ ക്രൗഡ്ഫണ്ടിംഗിലും വീട് നിര്‍മ്മാണത്തിലുമെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പ് ചെറുതല്ലെന്നും അത് തിരൂരങ്ങാടിയുടെ വികസനത്തിലൂടെ ജനം മനസ്സിലാക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് ചെയര്‍മാന്‍ മോഹനന്‍ വെന്നിയൂര്‍ ചടങ്ങിൽ അധ്യക്ഷനായി. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം, എം.കെ ബാവ, സി.എച്ച് മഹ്മൂദ് ഹാജി തുടങ്ങിയ പ്രമുഖ നേതാക്കൾ കൺവെൻഷനിൽ സംസാരിച്ചു.
English Summary:
Panakkad Sayyid Sadiqali Shihab Thangal described P.M.A. Sameer as the technocrat in the Muslim League's candidate list. Speaking at the Tirurangadi UDF convention, Thangal highlighted Sameer's technical expertise and developmental vision, noting his significant contributions to the party's recent relief and housing projects following the Mundakkai-Chooralmala disaster.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 News & Ads Contact:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•