പരപ്പനങ്ങാടിയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



പരപ്പനങ്ങാടിയിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്ക്

09 മാർച്ച് 2026

പരപ്പനങ്ങാടി: ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് സെൻ്റർ പരപ്പനങ്ങാടിയും ഇമ്പിച്ചി ബാവ സഹകരണ ഹോസ്പിറ്റലും സംയുക്തമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജാസ്സ് കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്ന ക്യാമ്പ് പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ വിദ്യാർത്ഥി വി.ജെ. വൈശാഖ് ഉദ്ഘാടനം ചെയ്തു.

​ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പി.ടി.എ. പ്രസിഡൻ്റ് നൗഫൽ ഇല്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ സിന്ധു രാജ്, ഇമ്പിച്ചി ബാവ സഹകരണ ആശുപത്രി പ്രതിനിധി ഡോ. റയീസ്, ഗവ. മോഡൽ ലാബ് സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് കെ.പി. സൗമ്യ, സാഹിർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

​ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ കോഡിനേറ്റർ ടി. ജിഷ സ്വാഗതവും, അധ്യാപിക കെ. കെ. ഷബീബ നന്ദിയും പറഞ്ഞു. പരപ്പനങ്ങാടി മുൻസിപ്പൽ പരിധിയിലെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.

​വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 വാട്സ്അപ്പ് ഗ്രൂപ്പ്:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 വാട്സ്അപ്പ് ചാനൽ:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp