വയനാട് ബത്തേരിയിൽ നിയന്ത്രണം വിട്ട ജീപ്പ് പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറി; ജീവനക്കാരിക്ക് ഗുരുതര പരിക്ക്
വെബ്ബ് ഡെസ്ക് | 27-03-2026
ബത്തേരി: വയനാട് ബത്തേരിക്ക് സമീപം നീലഗിരി ബിദർക്കാട് പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട ജീപ്പ് പാഞ്ഞുകയറി ജീവനക്കാരിക്ക് പരിക്ക്. മാണിവയൽ സ്വദേശിനി സൗമ്യ(35)യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. പമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്ന സൗമ്യയുടെ അടുത്തേക്ക് അമിതവേഗതയിൽ വന്ന ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഉടൻ തന്നെ ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പമ്പിലെ മറ്റു ജീവനക്കാരും വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ എത്തിയവരും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
English Summary:
A petrol pump employee was injured after a jeep lost control and rammed into a petrol station in Bathery. Soumya (35), a resident of Manivayal, was injured and admitted to a private hospital in Bathery. The shocking CCTV footage of the accident has been released.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in