അനധികൃത തരംമാറ്റം: കൃഷി മന്ത്രിക്കു നിവേദനം നൽകി കെ.ഡി.എഫ്
വെബ് ഡെസ്ക് | മാർച്ച് 05, 2026
| കെ.ഡി.എഫ് സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന് നിവേദനം നൽകുന്നു |
പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ തരിശുഭൂമികൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൃഷിയോഗ്യമാക്കണമെന്നും അനധികൃത ഭൂമി തരംമാറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) കൃഷി മന്ത്രി പി. പ്രസാദിന് നിവേദനം നൽകി.
കൃഷി ഓഫീസർമാർ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി അനധികൃതമായി ഭൂമി തരംമാറ്റത്തിന് അനുമതി നൽകുന്നതായി നിവേദനത്തിൽ ആരോപിക്കുന്നു. ഏക്കറുകളോളം ഭൂമിയിലെ തെങ്ങുകളുടെ പ്രായപരിധിയിൽ കൃത്രിമം കാണിച്ച് നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പലയിടത്തും തരംമാറ്റം നടക്കുന്നത്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ കർശന നടപടി വേണമെന്ന് കെ.ഡി.എഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
താലൂക്കിലെയും മലപ്പുറം ജില്ലയിലെയും തരിശുഭൂമികൾ കൃഷിയോഗ്യമാക്കുന്നത് വഴി ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാനും സാധിക്കും. ഇതിനാവശ്യമായ വിത്തുകളും മറ്റ് സഹായങ്ങളും കൃഷി ഓഫീസുകൾ വഴി ലഭ്യമാക്കണമെന്നും സംഘം അഭ്യർത്ഥിച്ചു. പരാതി പരിശോധിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
കെ.ഡി.എഫ് സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പ്രസിഡന്റ് അസീസ് കടലുണ്ടി, പി.പി. സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടൻതല, ഷൈനി പട്ടാളത്തിൽ എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•