യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഞ്ച് വമ്പൻ ഗ്യാരണ്ടികൾ; പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഞ്ച് വമ്പൻ ഗ്യാരണ്ടികൾ; പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

വെബ് ഡെസ്ക്

7 മാർച്ച് 2026


തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ കേരളത്തിന് നൽകുന്ന അഞ്ചിന ഗ്യാരണ്ടികൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. പുതുയുഗ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സ്ത്രീകളുടെ സൗജന്യ യാത്ര, ക്ഷേമ പെൻഷൻ വർദ്ധനവ് തുടങ്ങി വമ്പൻ വാഗ്ദാനങ്ങൾ അദ്ദേഹം മുന്നോട്ട് വെച്ചത്. യു.ഡി.എഫിന്റെ വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും.

പ്രധാന ഗ്യാരണ്ടികൾ ഇവയാണ്:

  • സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് 1,000 രൂപ: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. കൂടാതെ ഉന്നതവിദ്യാഭ്യാസം നടത്തുന്ന പെൺകുട്ടികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.
  • ക്ഷേമ പെൻഷൻ 3,000 രൂപയാക്കും: നിലവിലുള്ള സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.
  • 25 ലക്ഷത്തിന്റെ ആരോഗ്യ ഇൻഷുറൻസ്: ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ പരിരക്ഷ ഉറപ്പാക്കും.
  • 5 ലക്ഷം പലിശരഹിത വായ്പ: യുവ സംരംഭകർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.
  • വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്: മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ പ്രത്യേക വകുപ്പ് രൂപീകരിക്കും.

​വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 വാട്‌സാപ്പ് ഗ്രൂപ്പ്:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 വാട്‌സാപ്പ് ചാനൽ:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp