തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് എം.സി.എം.സി അനുമതി നിർബന്ധം; ഏപ്രിൽ 8, 9 തിയ്യതികളിൽ പത്രപരസ്യങ്ങൾക്കും നിയന്ത്രണം

Election commission advertisement certification news.

തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് എം.സി.എം.സി അനുമതി നിർബന്ധം; ഏപ്രിൽ 8, 9 തിയ്യതികളിൽ പത്രപരസ്യങ്ങൾക്കും നിയന്ത്രണം

​വെബ്ബ് ഡെസ്ക് | 31-03-2026

​നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നൽകുന്ന പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (MCMC) യുടെ മുൻകൂർ അംഗീകാരം വാങ്ങണമെന്ന് നിർദ്ദേശം. സ്ഥാനാർത്ഥികൾക്കും വ്യക്തികൾക്കും ഈ നിയമം ബാധകമാണ്. ടി.വി ചാനലുകൾ, കേബിൾ ടി.വി, റേഡിയോ, എഫ്.എം, ഇ-പേപ്പർ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, സിനിമ തിയേറ്ററുകൾ, എൽ.ഇ.ഡി വാൻ, ബൾക്ക് എസ്.എം.എസ് എന്നിവയിലെല്ലാം പരസ്യം നൽകുന്നതിന് മുൻപ് പ്രീ-സർട്ടിഫിക്കേഷൻ ഉറപ്പാക്കണം.

​നിശ്ചിത ഫോമിലുള്ള അപേക്ഷയോടൊപ്പം പരസ്യത്തിന്റെ രണ്ട് പകർപ്പും (പെൻഡ്രൈവിൽ), സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. പരസ്യം നൽകുന്നതിന് മൂന്ന് ദിവസം മുൻപെങ്കിലും അപേക്ഷ നൽകേണ്ടതുണ്ട്.

​കൂടാതെ, വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 9, തലേദിവസമായ ഏപ്രിൽ 8 എന്നീ തിയ്യതികളിൽ പത്രങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്കും എം.സി.എം.സി അനുമതി വാങ്ങണം. ഇതിനായി പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് കോപ്പികൾ സഹിതം അപേക്ഷ നൽകണം.

English Summary:

Election advertisements in electronic and social media require prior approval from the District Media Certification and Monitoring Committee (MCMC). Additionally, print advertisements scheduled for April 8th and 9th also need pre-certification. Applications must be submitted to the District Information Office at least three days before the scheduled broadcast or publication.

Previous Post Next Post
WhatsApp