സാക്ഷരതാ പഠനത്തിന് ആസാം സ്വദേശികളും: 'ചങ്ങാതി' പദ്ധതിയുടെ സംസ്ഥാനതല സർവ്വേ ഉദ്ഘാടനം ഇന്ന്


സാക്ഷരതാ പഠനത്തിന് ആസാം സ്വദേശികളും: 'ചങ്ങാതി' പദ്ധതിയുടെ സംസ്ഥാനതല സർവ്വേ ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്ക്, 2026 മാർച്ച് 15

മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതിയായ 'ചങ്ങാതി'യുടെ സംസ്ഥാനതല സർവ്വേ ഉദ്ഘാടനം ഇന്ന് (മാർച്ച് 15) നടക്കും. രാവിലെ 11 മണിക്ക് എ.പി. അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പുഷ്പവല്ലി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന പദ്ധതി വിശദീകരിക്കും.

​ചേരിപ്പറമ്പ് റേഷൻ കടയ്ക്ക് സമീപം നടക്കുന്ന ചടങ്ങിൽ വെച്ച് പോരൂർ പഞ്ചായത്തിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ആസാം സ്വദേശികളായ സോളമൻ, ഭാര്യ സീമ എന്നിവർക്ക് മലയാളം പഠിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇവരുടെ മക്കളായ മഹിമ, ജിപ്‌സൺ എന്നിവർ പാലക്കോട് സ്കൂളിലെ വിദ്യാർത്ഥികളാണ്. മക്കൾ കേരളത്തിൽ പഠിക്കുന്നതിനാലാണ് തങ്ങൾക്കും മലയാളം പഠിക്കണമെന്ന ആഗ്രഹം ഇവർ പ്രകടിപ്പിച്ചത്.

​ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ. ബാലസുബ്രഹ്മണ്യൻ, പി. സ്വപ്ന, കെ. അബ്ദുൾ കരീം, പൊതുപ്രവർത്തകൻ ടി.പി. മുഹമ്മദ് ഷാഫി, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി. ശാസ്തപ്രസാദ്, നോഡൽ പ്രേരക് ഇ. സന്തോഷ് കുമാർ എന്നിവർ സോളമനെയും കുടുംബത്തെയും സന്ദർശിച്ചു.

English Summary:

The state-level survey inauguration of 'Changathi', a literacy project for guest workers by the State Literacy Mission, will be held today. A.P. Anil Kumar MLA will inaugurate the event. Solomon and Seema, a couple from Assam residing in Porur Panchayat, will start their Malayalam literacy classes as part of this initiative.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp