അപകടം പതിയിരിക്കുന്ന ട്രാൻസ്ഫോർമറുകൾക്ക് അടിയന്തരമായി സുരക്ഷാവലയം നിർമ്മിക്കണം: മനുഷ്യാവകാശ പ്രവർത്തകൻ പരാതി നൽകി

അപകടം പതിയിരിക്കുന്ന ട്രാൻസ്ഫോർമറുകൾക്ക് അടിയന്തരമായി സുരക്ഷാവലയം നിർമ്മിക്കണം: മനുഷ്യാവകാശ പ്രവർത്തകൻ പരാതി നൽകി

വെബ് ഡെസ്ക് മാർച്ച് 6, 2026


വേങ്ങര: വേങ്ങര കച്ചേരിപ്പടി - പുത്തനങ്ങാടി റോഡരികിൽ സുരക്ഷാവേലിയില്ലാതെ അപകടഭീഷണിയായി നിൽക്കുന്ന ട്രാൻസ്ഫോർമറുകൾക്ക് അടിയന്തരമായി സുരക്ഷാവലയം തീർക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെ.എസ്.ഇ.ബി.ക്ക് കീഴിലുള്ള ഈ ട്രാൻസ്ഫോർമറുകൾക്ക് സമീപത്തുകൂടി സ്കൂൾ കുട്ടികളടക്കം നൂറുകണക്കിന് ആളുകളും നിരവധി വാഹനങ്ങളുമാണ് നിത്യേന കടന്നുപോകുന്നത്. യാതൊരുവിധ സുരക്ഷാ മറകളുമില്ലാതെ റോഡരികിൽ സ്ഥിതി ചെയ്യുന്ന ഇവ ജനങ്ങളുടെ ജീവന് വലിയ ഭീഷണിയുയർത്തുന്നതായി പരാതിയുണ്ട്.

​വിഷയത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി. പരാതി പരിഗണിച്ച അധികൃതർ, അപകടം ഒഴിവാക്കാൻ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് എ.ഇ. (AE) ഉറപ്പുനൽകിയതായും അദ്ദേഹം അറിയിച്ചു. ജനവാസമേഖലയിലെ ഈ അപകടക്കെണിക്ക് എത്രയും വേഗം പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കുമായി ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp