പാലത്തിങ്ങൽ കൊട്ടന്തലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു
വെബ് ഡെസ്ക് | 2026 മാർച്ച് 17
പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തലയിൽ ജുമുഅത്ത് പള്ളിക്ക് സമീപം യുവാവ് മിന്നലേറ്റ് മരിച്ചു. കൊട്ടന്തല മുജാഹിദ് പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന പാലക്കപ്പറമ്പിൽ അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ ആസിഫിന് പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
English Summary: A 24-year-old youth named Muhammad Asif died after being struck by lightning at Palathingal Kottanthala, Parappanangadi.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: Join Now
🔵 WhatsApp Channel: Follow Now
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•