ഇടപെടൽ ഫലം കണ്ടു; ബാക്കികയം റഗുലേറ്റർ പദ്ധതിയിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു, ലോ മാസ്റ്റ് ലൈറ്റുകൾ പ്രകാശിച്ചു തുടങ്ങി


ഇടപെടൽ ഫലം കണ്ടു; ബാക്കികയം റഗുലേറ്റർ പദ്ധതിയിൽ വൈദ്യുതി കണക്ഷൻ ലഭിച്ചു, ലോ മാസ്റ്റ് ലൈറ്റുകൾ പ്രകാശിച്ചു തുടങ്ങി

വെബ് ഡെസ്ക് | മാർച്ച് 11, 2026

തിരൂരങ്ങാടി: ബാക്കി കയം റഗുലേറ്റർ പദ്ധതിയിൽ തിരൂരങ്ങാടി നഗരസഭയിലെ പന്ത്രണ്ടാം ഡിവിഷനിലെ ലോ മാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതി കണക്ഷൻ ലഭ്യമായി. കണക്ഷൻ ലഭിച്ചതോടെ പദ്ധതി പ്രദേശത്തെ ലൈറ്റുകൾ പ്രകാശിച്ചു തുടങ്ങി.


​കണക്ഷൻ ലഭ്യമാക്കുന്നതിനായി കെ.എസ്.ഇ.ബിയിൽ കഴിഞ്ഞ ദിവസം ഇറിഗേഷൻ വിഭാഗം 10,000 രൂപ അടവാക്കിയിരുന്നു. നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് തിരൂരങ്ങാടി നഗരസഭ 12-ാം ഡിവിഷൻ കൗൺസിലറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഇഖ്ബാൽ കല്ലുങ്ങൽ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് കത്തു നൽകിയിരുന്നു. ഇത് സംബന്ധിച്ച് എ.2260200500 നമ്പർ പ്രകാരം 2026 ഫെബ്രുവരി 5-ന് പരാതി രജിസ്റ്റർ ചെയ്തിരുന്നു.


​തുടർന്ന് കണക്ഷനുള്ള അപേക്ഷ കെ.എസ്.ഇ.ബിക്ക് കൈമാറുകയും ഉദ്യോഗസ്ഥർ ബാക്കി കയം സന്ദർശിച്ച് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി ഇറിഗേഷൻ ഇലക്ട്രിക്കൽ വിഭാഗം പരിശോധന നടത്തിയിരുന്നു. നിലവിൽ കേടുവന്ന ലൈറ്റുകൾ മാറ്റുന്നതിനായി ഉടൻ എസ്റ്റിമേറ്റ് നൽകുമെന്ന് ഇറിഗേഷൻ ഇലക്ട്രിക്കൽ വിഭാഗം അറിയിച്ചു.

​ആകെ 20 ലോ മാസ്റ്റ് ലൈറ്റുകളാണ് പദ്ധതി പ്രദേശത്തുള്ളത്. ഇതിൽ ഏതാനും ലൈറ്റുകൾ കൂടി പ്രവർത്തിക്കാനുണ്ട്. അവ കൂടി എത്രയും വേഗം പ്രകാശിപ്പിക്കണമെന്ന് ഇഖ്ബാൽ കല്ലുങ്ങൽ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp