കേരളം പോളിംഗിലേക്ക്: 2.72 കോടി വോട്ടർമാർ; സ്ഥാനാർത്ഥികളുടെ പത്രിക സമർപ്പണം പൂർത്തിയായി
വെബ് ഡെസ്ക്
25-03-2026
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് ആകെ 2.72 കോടി വോട്ടർമാർ. കൃത്യമായി പറഞ്ഞാൽ പൊതുവിഭാഗത്തിൽ 2,71,42,952 വോട്ടർമാരാണുള്ളത്. ഇതിൽ 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും ഉൾപ്പെടുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 273 പേരുണ്ട്.
ഇതുകൂടാതെ 53,984 സർവീസ് വോട്ടർമാർ കൂടി ചേരുന്നതോടെ ആകെ വോട്ടർമാരുടെ എണ്ണം 2,71,96,936 ആയി ഉയരും. ഇനി വോട്ടർമാരുടെ എണ്ണത്തിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ലഭിച്ച അപേക്ഷകൾ കൂടി പരിഗണിച്ചാണ് പുതിയ കണക്ക് തയ്യാറാക്കിയത്.
പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ആകെ 1685 പത്രികകൾ സ്വീകരിച്ചു. വിവിധ കാരണങ്ങളാൽ 346 പത്രികകൾ തള്ളി. രണ്ട് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന സമയം വ്യാഴാഴ്ച അവസാനിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരുടെ പത്രികകൾ തർക്കങ്ങളെത്തുടർന്ന് മാറ്റിവെച്ചിരുന്നുവെങ്കിലും പിന്നീട് സ്വീകരിച്ചു. കുട്ടനാട്ടിലെ യു.ഡി.എഫ്. സ്ഥാനാർഥി റെജി ചെറിയാൻ നൽകിയ രണ്ട് പത്രികകളിൽ ഒന്ന് തള്ളി, മറ്റൊന്നിൽ തീരുമാനം ബുധനാഴ്ചത്തേക്ക് മാറ്റി. മലമ്പുഴയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ. പ്രഭാകരന്റെ പത്രികയിലെ തീരുമാനവും ബുധനാഴ്ച ഉണ്ടാകും.
English Summary:
The final voter list for the Kerala Assembly elections has been released, with a total of 2.72 crore voters. The scrutiny of nomination papers has been completed, with 1685 nominations accepted and 346 rejected. High-profile candidates like V.D. Satheesan and Rajeev Chandrasekhar saw their nominations cleared after initial delays.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•