മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; തിരൂരങ്ങാടിയിൽ പി.എം.എ സമീർ, ഇത്തവണ രണ്ട് വനിതാ സ്ഥാനാർഥികൾ

മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; തിരൂരങ്ങാടിയിൽ പി.എം.എ സമീർ, ഇത്തവണ രണ്ട് വനിതാ സ്ഥാനാർഥികൾ

വെബ് ഡെസ്ക്

17 മാർച്ച് 2026


​മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. പ്രമുഖ നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും ജനവിധി തേടും.

​ഇത്തവണത്തെ സ്ഥാനാർഥി പട്ടികയിൽ പ്രധാന മാറ്റങ്ങളിലൊന്ന് എം.കെ മുനീറിന്റെ അഭാവമാണ്. താൻ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്ന് അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചതായി പി.എം.എ സലാം വ്യക്തമാക്കി. മുനീറിന് പകരം കോഴിക്കോട് സൗത്തിൽ അഡ്വ. ഫൈസൽ ബാബു മത്സരിക്കും. വനിതാ പ്രാതിനിധ്യമുറപ്പാക്കി ഫാത്തിമ തഹ്ലിയ (പേരാമ്പ്ര), ജയന്തി രാജൻ (കൂത്തുപറമ്പ്) എന്നിവരും പട്ടികയിൽ ഇടംപിടിച്ചു. തിരൂരങ്ങാടി മണ്ഡലത്തിൽ പി.എം.എ സമീറാണ് ലീഗ് സ്ഥാനാർഥി.

മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ പൂർണ്ണരൂപം:

  1. ​മഞ്ചേശ്വരം - എ.കെ.എം അഷറഫ്
  2. ​കാസർഗോഡ് - കല്ലട്ര മായിൻ ഹാജി
  3. ​അഴീക്കോട് - കരീം ചേലേരി
  4. ​കൂത്തുപറമ്പ് - ജയന്തി രാജൻ
  5. ​കുറ്റിയാടി - പാറക്കൽ അബ്ദുള്ള
  6. ​പേരാമ്പ്ര - ഫാത്തിമ തഹ്ലിയ
  7. ​തിരുവമ്പാടി - കാസിം കൂടരഞ്ഞി
  8. ​കൊടുവള്ളി - പി.കെ ഫിറോസ്
  9. ​കുന്നമംഗലം - റസാക്ക് മാസ്റ്റർ
  10. ​കോഴിക്കോട് സൗത്ത് - അഡ്വ ഫൈസൽ ബാബു
  11. ​വള്ളിക്കുന്ന് - ടി.വി ഇബ്രാഹിം
  12. ​കൊണ്ടോട്ടി - ടി.പി അഷ്റഫ് അലി
  13. ​മഞ്ചേരി- അഡ്വ. റഹ്മത്തുള്ള
  14. ​ഏറനാട് - പി.കെ ബഷീർ
  15. ​മലപ്പുറം - പി.കെ കുഞ്ഞാലിക്കുട്ടി
  16. ​മങ്കട - മഞ്ഞളാം കുഴി അലി
  17. ​പെരിന്തൽമണ്ണ - നജീബ് കാന്തപുരം
  18. ​വേങ്ങര - കെ.എം ഷാജി
  19. ​കോട്ടക്കൽ - ആബിദ് ഹുസൈൻ തങ്ങൾ
  20. ​തിരൂർ - കുറുക്കോളി മൊയീൻ
  21. ​താനൂർ - പി.കെ നവാസ്
  22. ​തിരൂരങ്ങാടി - പി.എം.എ സമീർ
  23. ​മണ്ണാർകാട് - എൻ. ഷംസുദ്ദീൻ
  24. ​ഗുരുവായൂർ - സി.എച്ച് റഷീദ്
  25. ​കളമശ്ശേരി - അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ

English Summary:

IUML (Indian Union Muslim League) has announced its candidates for the upcoming Kerala Assembly elections. PK Kunhalikutty will contest from Malappuram, KM Shaji from Vengara, and PMA Sameer from Tirurangadi. The list includes two women candidates, Fathima Tahliya and Jayanthi Rajan. MK Muneer has opted out of the contest this time.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group: Join Here

🔵 WhatsApp Channel: Follow Here

​📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455, +91 94963 30838

🌐 www.karumbillive.in

Previous Post Next Post
WhatsApp