നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് ചെയ്യാന്‍ വീല്‍ചെയര്‍ സൗകര്യം; ഇസിഐ നെറ്റ് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാം
വെബ് ഡെസ്ക്
18 മാർച്ച് 2026
മലപ്പുറം: വോട്ടര്‍ പട്ടികയില്‍ ഭിന്നശേഷിക്കാരായി രജിസ്റ്റര്‍ ചെയ്തവര്‍ക്കും 85 വയസ്സ് പിന്നിട്ട വയോജനങ്ങള്‍ക്കും വോട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്നു. കമ്മീഷൻ ആവിഷ്‌കരിച്ച 'ഇസിഐ നെറ്റ്' (ECI Net) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത് വീല്‍ചെയര്‍, വാഹന സൗകര്യം എന്നിവ ആവശ്യപ്പെടാം.
തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുടെയും പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മലപ്പുറം സ്വീപിന്റെ (SVEEP) നേതൃത്വത്തിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ. കൈനിക്കരക്കാണ് മലപ്പുറം സ്വീപിന്റെ ചുമതല.
ആപ്പിലൂടെ ലഭിക്കുന്ന സേവനങ്ങള്‍:
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഇസിഐ നെറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
- പോളിങ് ബൂത്ത് കണ്ടെത്തല്‍.
- സ്ഥാനാര്‍ത്ഥികളുടെയും വോട്ടര്‍മാരുടെയും വിവരങ്ങള്‍.
- വോട്ട് രേഖപ്പെടുത്താന്‍ വോട്ടെടുപ്പ് ദിവസം വീല്‍ചെയര്‍, വാഹനം എന്നീ സേവനങ്ങള്‍.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെ നോഡല്‍ ഓഫീസര്‍ ബന്ധപ്പെടുകയും ആവശ്യകത വിലയിരുത്തി സേവനങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല.
മറ്റ് പ്രധാന സൗകര്യങ്ങൾ:
- കാഴ്ച പരിമിതിയുള്ളവര്‍ക്ക്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ബ്രെയിലി ലിപി രേഖപ്പെടുത്തിയിട്ടുണ്ട്.
- ഹോം വോട്ടിംഗ്: 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ നിന്നും വോട്ട് ചെയ്യാം. ഇതിനായി 12 ഡി ഫോറം ബി.എല്‍.ഒ.മാര്‍ വഴി വരണാധികാരിക്ക് സമര്‍പ്പിക്കണം.
- ബൂത്തുകളിലെ ക്രമീകരണം: പോളിംഗ് ബൂത്തുകള്‍ താഴത്തെ നിലയിലായിരിക്കും. പ്രത്യേക റാമ്പ്, വീല്‍ചെയര്‍, കുടിവെള്ളം എന്നിവ ഉറപ്പുവരുത്തും.
മലപ്പുറം ജില്ലയില്‍ 29,643 ഭിന്നശേഷി വോട്ടര്‍മാരും, 14,292 വയോജന വോട്ടര്‍മാരും 39 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ഏറ്റവും കൂടുതല്‍ വയോജനങ്ങളുള്ളത് നിലമ്പൂരിലും (1278) കുറവ് താനൂരിലുമാണ് (523). ഭിന്നശേഷി വോട്ടര്‍മാര്‍ കൂടുതലുള്ളത് തിരൂരിലും (2410) കുറവ് തിരൂരങ്ങാടിയിലുമാണ് (1202). എല്ലാവരും സമ്മതിദാനവകാശം വിനിയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 8714621985.
English Summary:
Election Commission introduces 'ECI Net' app to provide wheelchair and transport facilities for PwD and senior citizens (above 85) for the Assembly elections. Malappuram SVEEP, led by Tirur Sub-Collector Dileep K. Kainikkara, ensures full participation. Home voting and Braille facilities are also available.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•