മിറാക്കിൾ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് കൈത്താങ്ങായി കെ.ഡി.എഫ്; വിത്ത് നടീലും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു
വെബ് ഡെസ്ക്
14 മാർച്ച് 2026
തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കടുത്തുള്ള കോഹിനൂർ മിറാക്കിൾ ഷെൽട്ടർ ഹോമിലെ അന്തേവാസികൾക്ക് വിത്തുകൾ നട്ടുകൊണ്ട് കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) മാതൃകയായി. വിത്ത് നടീൽ കർമ്മത്തോടൊപ്പം തേഞ്ഞിപ്പാലം പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങും കെ.ഡി.എഫ് സംഘടിപ്പിച്ചു.
അന്തേവാസികൾക്ക് ഭാവിയിൽ ഗുണകരമാകുന്ന രീതിയിൽ വിവിധയിനം പഴവർഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകളാണ് മണ്ണിൽ പാകിയത്. ചടങ്ങിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 12 കർഷകരെ ആദരിച്ചു.
തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ശരീഫ് അസീസ് മേടപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുൽ അസീസ് കടലുണ്ടി അധ്യക്ഷത വഹിച്ചു. വിമൽ മനയത്ത് സ്വാഗതം ആശംസിച്ച യോഗത്തിൽ തേഞ്ഞിപ്പാലം കൃഷി ഓഫീസർ കെ. ഷംന മുഖ്യ അതിഥിയായിരുന്നു.
കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, മിറാക്കിൾ ഷെൽട്ടർ ഹോം ചെയർമാൻ ഫാറൂഖ് തുമ്പപ്പാടം, പി.പി സുബൈർ ആനങ്ങാടി, ഷൈനി പട്ടാളത്തിൽ, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, ശുക്കൂർ പി.എം എന്നിവർ സംസാരിച്ചു.
ആദരിക്കപ്പെട്ട കർഷകർ:
കെ.എൻ വിജയകൃഷ്ണൻ, കള്ളിയിൽ ഖദീജ, എം സൈനുൽ ആബിദീൻ, കെ.പി രാമകൃഷ്ണൻ, കെ. മുഹമ്മദ്, കെ.ടി അനിരുദ്ധൻ, വി. വേലായുധൻ, ദാസൻ അക്രമണ്ണിൽ, എം.കെ മുഹമ്മദ് ലത്തീഫ്, വി. ഗിരിവാസ്, ശിവദാസൻ വാരിയത്ത്, പി.എൻ അബ്ദുൽ അസീസ് കടലുണ്ടി എന്നിവരെ മൊമന്റോ നൽകി ആദരിച്ചു. കൂടാതെ കർഷകരുടെ ഉപഹാരമായി പഴങ്ങളും പച്ചക്കറികളും അന്തേവാസികൾക്ക് വിതരണം ചെയ്തു. ഷെൽട്ടർ ഹോം സെക്രട്ടറി ഷബീർ അലി നന്ദി രേഖപ്പെടുത്തി.
English Summary
KDF Organizes Seed Planting and Farmers’ Felicitation at Miracle Shelter Home
The Kerala Development Forum (KDF) organized a seed planting initiative for the residents of Miracle Shelter Home, Kohinoor, near Calicut University. Along with planting fruit and vegetable seeds, the event also honored 12 outstanding farmers from Tenhipalam Panchayat for their contributions to agriculture. The event was inaugurated by Tenhipalam Panchayat President Shareef Azeez Medappil.
കരുമ്പിൽ ലൈവ് സോഷ്യൽ മീഡിയ ലിങ്കുകൾ
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 News & Ads Contact:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•