റിയാദിൽ പൈപ്പിലെ തടസ്സം നീക്കാൻ ഒഴിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു
വെബ് ഡെസ്ക്, 25 മാർച്ച് 2026
റിയാദ്: സൗദി അറേബ്യയിൽ ബാത്റൂമിലെ പൈപ്പിലെ തടസ്സം നീക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായീൽ (51) ആണ് റിയാദിലെ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. അസീസിയയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അപകടം.
താമസസ്ഥലത്തെ മലിനജല പൈപ്പിലെ തടസ്സം മാറ്റാനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നുണ്ടായ അതിശക്തമായ ഗന്ധവും വിഷവാതകവുമാണ് മരണകാരണമായത്. പൈപ്പിൽ ആസിഡ് ഒഴിച്ച വിവരം അറിയാതെ ബാത്റൂമിൽ പ്രവേശിച്ച ഈസ്മായീൽ വാതകം ശ്വസിച്ച ഉടൻ ബോധരഹിതനാകുകയായിരുന്നു. തുടർന്ന് കൂടെയുള്ളവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
English Summary: A 51-year-old Malayali native, Ismail Kangada Kadavan from Vengara, Malappuram, died in Riyadh, Saudi Arabia, after inhaling toxic fumes from sulfuric acid poured into a drain pipe to clear a blockage. He collapsed immediately after entering the bathroom and passed away while undergoing treatment at Al-Iman Hospital.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: Join Here
🔵 WhatsApp Channel: Join Here
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 News & Ads Contact:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•