കൊണ്ടോട്ടിയിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; മരിച്ചവർ പാലക്കാട് സ്വദേശികൾ
വെബ് ഡെസ്ക് | 12 മാർച്ച് 2026
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ദാരുണമായ അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വരികയായിരുന്ന കാറും പാലക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ കാർ യാത്രക്കാരായ പാലക്കാട് സ്വദേശിനി സക്കീന, ബാസില, കാർ ഓടിച്ചിരുന്ന ഷിയാസ് എന്നിവരാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു കാർ യാത്രക്കാർ എന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 News & Ads Contact:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•