ചുട്ടുപൊള്ളുന്ന ചൂട്: കേരളത്തിലെ 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശം
വെബ് ഡെസ്ക്
2026 മാർച്ച് 11
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നു. ഉയർന്ന താപനില കണക്കിലെടുത്ത് എട്ട് ജില്ലകളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ചൂട് വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
താപനില ഉയരാൻ സാധ്യതയുള്ള ജില്ലകൾ:
- കണ്ണൂർ: ഉയർന്ന താപനില 38°C വരെ ഉയരാൻ സാധ്യത.
- പാലക്കാട്, കാസർഗോഡ്: ഉയർന്ന താപനില 37°C വരെ.
- ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്: ഉയർന്ന താപനില 36°C വരെ.
2026 മാർച്ച് 11, 12 തീയതികളിൽ മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയേറിയ കാലാവസ്ഥയ്ക്കാണ് സാധ്യത. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
🔵 WhatsApp Channel:
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•