ജസ്‌ലിയയുടെ മരണം: പ്രതി ഡോ. സിറിയക് ജോർജ് വാഗമണ്ണിൽ പിടിയിൽ; ഒളിവിലിരുന്നത് ഹോട്ടലിൽ മുറിയെടുത്ത്
ജസ്‌ലിയയുടെ മരണം: പ്രതി ഡോ. സിറിയക് ജോർജ് വാഗമണ്ണിൽ പിടിയിൽ; ഒളിവിലിരുന്നത് ഹോട്ടലിൽ മുറിയെടുത്ത്
വെബ് ഡെസ്ക്
2026 മാർച്ച് 06
അങ്കമാലി: പത്തൊമ്പതുകാരിയായ വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ മുഖ്യപ്രതി ഡോക്ടർ സിറിയക് പി. ജോർജിനെ പോലീസ് പിടികൂടി. വാഗമണ്ണിലെ ഒരു ഹോട്ടലിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫെബ്രുവരി 28-ന് നടന്ന അപകടത്തിന് ശേഷം സിറിയക് ഒളിവിൽ പോവുകയായിരുന്നു.
കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക്കിനെ പിടികൂടാൻ വൈകുന്നതിനെതിരെ വലിയ രീതിയിലുള്ള ജനരോഷം ഉയർന്നിരുന്നു. ഇതിനിടെയാണ് വാഗമണ്ണിൽ നിന്ന് ഇയാളെ പോലീസ് പൊക്കിയത്. കേസിൽ പ്രതിയെ സഹായിച്ചതിന് സിറിയക്കിന്റെ പിതാവിനെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
അമിതവേഗതയിലെത്തിയ കാർ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ക്രൂരത വെളിവായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുറവൂരിൽ നിന്ന് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുകയും സിറിയക് ആണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. നിലവിൽ വാഗമൺ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതൽ നടപടികൾക്കായി അങ്കമാലി പോലീസിന് കൈമാറും.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കുമായി ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•