ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊന്നു; ആക്രമണം കരുനാഗപ്പള്ളിയിൽ വെച്ച് പട്ടാപ്പകൽ
വെബ് ഡെസ്ക് | 14 മാർച്ച് 2026
കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിനെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് ഒരു സംഘം കൊലപ്പെടുത്തിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ജാമ്യത്തിലിറങ്ങിയ അലുവ അതുൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ഹരിയാന രജിസ്‌ട്രേഷനുള്ള കാറിലെത്തിയ സംഘമാണ് കൃത്യം നടത്തിയത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന അതുലിനെ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
2025 മാർച്ചിലായിരുന്നു ജിം സന്തോഷ് കൊല്ലപ്പെട്ടത്. ഈ കേസിൽ ഒളിവിൽ പോയ അലുവ അതുലിനെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു ഇയാൾ. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.
English Summary: Aluva Athul, the prime accused in the Jim Santhosh murder case, was hacked to death in Karunagappally, Kollam. The attack occurred in broad daylight while he was returning from the police station after signing.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 വാട്സ്അപ്പ് ഗ്രൂപ്പ്:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 വാട്സ്അപ്പ് ചാനൽ:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•