| വള്ളിക്കുന്നിലെ ആം ആദ്മി സ്ഥാനാർത്ഥിയായ പിൻ അബ്ദുൽ അസീസ് കടലുണ്ടി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, കടലുണ്ടി ഖലീൽ ബുഖാരി തങ്ങൾ എന്നിവരെ സന്ദർശിക്കുന്നു. |
വള്ളിക്കുന്നിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി പി.എൻ അബ്ദുൽ അസീസ് കടലുണ്ടി കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു
Web Desk | 25-03-2026
വള്ളിക്കുന്ന്: വള്ളിക്കുന്ന് മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും ആം ആദ്മി പാർട്ടി വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി കൺവീനറുമായ പി.എൻ അബ്ദുൽ അസീസ് കടലുണ്ടി, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ച് അനുഗ്രഹം തേടി.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഉസ്താദിനെ നേരിൽ കണ്ടത്. നാടിന്റെ നന്മയ്ക്കും വിജയത്തിനുമായി കാന്തപുരം ഉസ്താദും, കടലുണ്ടി ഖലീൽ ബുഖാരി തങ്ങളും ചേർന്ന് അദ്ദേഹത്തെ ആശീർവദിച്ചു. കമറുദ്ദീൻ പാണംബ്ര, അബ്ദുറഹീം പൂക്കത്ത്, അബ്ദു ഷുക്കൂർ പി.എം എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
English Summary:
PN Abdul Azeez Kadalundi, the Aam Aadmi Party (AAP) candidate for Vallikkunnu constituency, visited Indian Grand Mufti Kanthapuram A.P. Aboobacker Musliyar and Kadalundi Khalil Bukhari Thangal to seek blessings ahead of the upcoming legislative assembly election campaign.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കുമായി ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•