എം.കെ മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിഞ്ഞു; 48 ലക്ഷം രൂപയുടെ വായ്പ അടച്ചുതീർത്ത് മുസ്ലീം ലീഗ്‌


എം.കെ മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിഞ്ഞു; 48 ലക്ഷം രൂപയുടെ വായ്പ അടച്ചുതീർത്ത് മുസ്ലീം ലീഗ്‌

വെബ്ബ് ഡെസ്ക്

25-03-2026

കോഴിക്കോട്: മുതിർന്ന മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിന്റെ വീടിന് മേലുണ്ടായിരുന്ന ജപ്തി ഭീഷണി ഒഴിഞ്ഞു. കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിലെ 48 ലക്ഷം രൂപയുടെ വായ്പാ കുടിശ്ശിക മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് അടച്ചുതീർത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ നേരിട്ട് ഇടപെടുകയും ബാധ്യത പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

​കോഴിക്കോട് നടക്കാവിലെ വീടിന്റെ നവീകരണത്തിനായാണ് മുനീർ വായ്പ എടുത്തിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ 31-ാം തീയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് നോട്ടീസ് നൽകിയിരുന്നു. വാർത്ത പുറത്തുവന്നതോടെ നിരവധി വ്യക്തികൾ സഹായവുമായി മുന്നോട്ടുവന്നെങ്കിലും, വ്യക്തികളിൽ നിന്നും സഹായം സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു മുനീർ.

​ആകെ 58 ലക്ഷം രൂപയായിരുന്ന കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെയാണ് 48 ലക്ഷമായി കുറഞ്ഞത്. രോഗാവസ്ഥ പരിഗണിച്ചാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മുനീറിന് പാർട്ടി സീറ്റ് നൽകാതിരുന്നത്.

English Summary: Muslim League settled the debt of leader M.K. Muneer. The party paid ₹48 lakhs to Calicut Town Co-operative Bank to avoid the attachment of Muneer's house in Kozhikode.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group: Join Here

​🔵 WhatsApp Channel: Follow Here

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 News & Ads Contact:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp