പാലച്ചിറമാടിൽ ആയിരങ്ങൾ പങ്കെടുത്ത ജനകീയ ഇഫ്താർ വിരുന്ന് നടന്നു

പാലച്ചിറമാടിൽ ആയിരങ്ങൾ പങ്കെടുത്ത ജനകീയ ഇഫ്താർ വിരുന്ന് നടന്നു

വെബ് ഡെസ്ക് | മാർച്ച് 9, 2026

പാലച്ചിറമാട് ജനകീയ ഇഫ്താർ വിരുന്ന് - കരുമ്പിൽ ലൈവ് വാർത്ത
പാലച്ചിറമാട് ജനകീയ ഇഫ്താർ വിരുന്ന് 

പാലച്ചിറമാട്: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളിച്ചോതി പാലച്ചിറമാട് ജനകീയ കൂട്ടായ്മ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ 'ജനകീയ ഇഫ്താർ' സംഘടിപ്പിച്ചു. പാലച്ചിറമാട് വളവിൽ പഴയ ഹൈവേ പരിസരത്ത് നടന്ന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.

​നാടിന്റെ ഒത്തൊരുമയും സഹോദര്യവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഇത്തരമൊരു വിപുലമായ ഇഫ്താർ സംഗമം ഒരുക്കിയത്. പ്രദേശത്തെ പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും ചടങ്ങിൽ സാന്നിധ്യമറിയിച്ചു. ജാതി-മത ചിന്തകൾക്കതീതമായി ഗ്രാമവാസികൾ ഒത്തുചേർന്ന ഇഫ്താർ വിരുന്ന് നാടിന് പുതിയൊരു മാതൃകയായി മാറി.

​ഗ്രൂപ്പ് അംഗങ്ങളും നാട്ടുകാരും നന്മ കലാസാംസ്കാരിക വേദിയുടെ വോളന്റിയർമാരും ചേർന്ന് ഇഫ്താറിന് ആവശ്യമായ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. പങ്കെടുത്ത എല്ലാവർക്കും ജനകീയ കൂട്ടായ്മ അഡ്മിൻ പാനൽ അംഗങ്ങളായ കുഞ്ഞുട്ടി കോറാടൻ, ഷെഫീഖ് മങ്കട, ഇസ്മായിൽ തടത്തിൽ, മുജീബ് കെ കെ, ഹസ്സൻ വി പി, ജലീൽ കുളമ്പിൽ എന്നിവർ നന്ദിയും കടപ്പാടും അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp