ഇർഷാദുൽ മുസ്‌ലിമീൻ യുവജനസംഘം കരുമ്പിൽ കുണ്ടലംകാട് കൗൺസിലും പുതിയ കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു
വെബ്ബ് ഡെസ്ക് | 28-03-2026
കരുമ്പിൽ: കഴിഞ്ഞ പത്ത് വർഷക്കാലമായി കരുമ്പിൽ കുണ്ടലംകാട് പ്രദേശത്ത് മത-സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമായ ഇർഷാദുൽ മുസ്‌ലിമീൻ യുവജനസംഘം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കുണ്ടലംകാട് മസ്ജിദ് റഹ്മാനിൽ വെച്ച് നടന്ന കൗൺസിൽ യോഗത്തിൽ വെച്ചാണ് 2026-27 പ്രവർത്തന വർഷത്തേക്കുള്ള കമ്മിറ്റി രൂപീകരിച്ചത്.
പള്ളി ഇമാം ഉസ്താദ് ഷാഫി സഖാഫി പൊട്ടിപ്പാറ കൗൺസിൽ ഉദ്ഘാടനം ചെയ്തു. പള്ളി കമ്മിറ്റി ഭാരവാഹി ഗഫൂർ കെ.കെ മുഖ്യാതിഥിയായി പങ്കെടുത്തു. ഇജാസ് പൂങ്ങാടൻ റിട്ടേണിംഗ് ഓഫീസറായി കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.
പുതിയ ഭാരവാഹികൾ:
- മുഖ്യരക്ഷാധികാരി: ഗഫൂർ കെ.കെ
- പ്രസിഡന്റ്: അൻവർ സാദിഖ് യു.കെ
- ജനറൽ സെക്രട്ടറി: മുബഷിർ കെ.കെ
- ട്രഷറർ: ഫാസിൽ സി.കെ
- വൈസ് പ്രസിഡന്റുമാർ: അബ്ദുള്ള സി, സഹൽ പി.കെ, മഷ്ഹൂദ് കെ.കെ
- ജോയിന്റ് സെക്രട്ടറിമാർ: ഷാമിൽ കെ.പി, ഫാസിൽ കെ.പി, ഹാഷിം ഇ.കെ
- കോർഡിനേറ്റർ: സലീം പി.കെ
പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മതപരമായ മുന്നേറ്റങ്ങൾക്കും പുതിയ കമ്മിറ്റി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
English Summary:
Irshadul Muslimeen Yuvajana Sangham (IMYS) Karumbil Kundalamkad unit formed its new committee for the year 2026-27. Anwar Sadique UK was elected as President and Mubashir KK as General Secretary. The council meeting held at Masjid Rahman was inaugurated by Shafi Saqafi Pottippara.