അപകടകെണിയൊരുക്കുന്ന പൈപ്പുകൾ; അധികൃതർക്ക് നിവേദനം നൽകി
വെബ് ഡെസ്ക് | മാർച്ച് 9, 2026
| അപകടകെണിയൊരുക്കുന്ന പൈപ്പുകൾ |
തിരൂരങ്ങാടി: പരപ്പനങ്ങാടി - അരീക്കോട് റോഡിൽ പാലത്തിങ്ങൽ കരിപറമ്പ് ഭാഗത്ത് പൈപ്പ് ലൈനിനായി എത്തിച്ച പൈപ്പുകൾ റോഡരികിൽ അലക്ഷ്യമായി ഇറക്കിവെച്ചത് യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ദുരിതമാകുന്നു.
ഏറെ തിരക്കുള്ള സംസ്ഥാന പാതയായ പരപ്പനങ്ങാടി - ചെമ്മാട് റോഡിലെ ഈ പൈപ്പുകൾ വലിയ വാഹനാപകടങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ പൂക്കത്തിയുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.പി. ബിന്ദുവിന് നിവേദനം നൽകി.
പൊതുമരാമത്ത് റോഡിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകൾ അടിയന്തരമായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും, ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 വാട്സ്അപ്പ് ഗ്രൂപ്പ്: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 വാട്സ്അപ്പ് ചാനൽ: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: 📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•