നിയമസഭാ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി; നിയമന ഉത്തരവുകള്‍ എസ്.എം.എസ് വഴി ലഭിക്കും


നിയമസഭാ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി; നിയമന ഉത്തരവുകള്‍ എസ്.എം.എസ് വഴി ലഭിക്കും

വെബ്ബ് ഡെസ്ക്

22-03-2026

​ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. നിയമന ഉത്തരവുകള്‍ ലിങ്ക് ഉള്‍പ്പെടുന്ന എസ്.എം.എസ്. വഴി ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാവും. ജില്ലയിലാകെ 3689 പോളിങ് സ്റ്റേഷനുകളാണുള്ളത്. അത്രയും പ്രിസൈഡിങ് ഓഫീസര്‍മാരും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരും ഉള്‍പ്പെടെ 20,659 ഉദ്യോഗസ്ഥരാണ് പോളിങ് സ്റ്റേഷനുകളില്‍ നിയമിക്കപ്പെടുക.

​ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 29-നും മൂന്നാം ഘട്ടം ഏപ്രില്‍ ഏഴിനും നടക്കും. കളക്ടറുടെ ചേംബറില്‍ നടന്ന റാന്‍ഡമൈസേഷന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, എ.ഡി.എം സി.എസ് രാജേഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്. വാര്യര്‍, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മേല്‍നോട്ടം വഹിച്ചു.

English Summary:

The first phase of randomization for polling officials for the upcoming Assembly elections has been completed. Appointment orders will be sent to the officials via SMS containing a download link. A total of 20,659 officials, including Presiding Officers and First Polling Officers, will be deployed across 3,689 polling stations in the district. The second and third phases of randomization are scheduled for March 29 and April 7, respectively.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 News & Ads Contact:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp