മലപ്പുറം–പരപ്പനങ്ങാടി റോഡ് വികസനം: പാണക്കാട് ഭാഗത്ത് സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം; മാർച്ച് 5-ന് സംയുക്ത പരിശോധന


മലപ്പുറം–പരപ്പനങ്ങാടി റോഡ് വികസനം: പാണക്കാട് ഭാഗത്ത് സ്ഥലമെടുപ്പ് വേഗത്തിലാക്കാൻ തീരുമാനം

വെബ് ഡെസ്ക്, 2026 മാർച്ച് 2


മലപ്പുറം: മലപ്പുറം-പരപ്പനങ്ങാടി റോഡ് വികസനത്തിൻ്റെ ഭാഗമായി പാണക്കാട് പ്രദേശത്ത് സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനം. പി. ഉബൈദുള്ള എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

​റോഡ് വീതി കൂട്ടുന്നതിനായി മാർച്ച് അഞ്ചിന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും. മുമ്പ് തയ്യാറാക്കിയ സ്കെച്ചും പ്ലാനും അനുസരിച്ച് സർവ്വെ ചെയ്ത് സ്ഥാപിച്ച കല്ലുകളും ഏറ്റെടുക്കേണ്ട സ്ഥലവും ഈ പരിശോധനയിൽ വിലയിരുത്തും.

പ്രധാന വിവരങ്ങൾ:

  • ഫണ്ട്: സ്ഥലമേറ്റെടുപ്പ് നടപടികൾക്കായി പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ചു.
  • ഭൂമി: 34 ഭൂവുടമകളിൽ നിന്നുമായി ഏകദേശം 29.55 സെൻ്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.

​യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ, സ്ഥിരം സമിതി അധ്യക്ഷൻ പരി അബ്ദുൽ മജീദ്, ഡെപ്യൂട്ടി കളക്ടർ (എൽ.എ) എ. ജയശ്രീ, ലാൻ്റ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ രേഖ എൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post
WhatsApp