നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തി കളക്ടറും ജില്ലാ പോലീസ് മേധാവിയും


നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തി കളക്ടറും ജില്ലാ പോലീസ് മേധാവിയും

വെബ് ഡെസ്ക്

മാർച്ച് 03, 2026


മലപ്പുറം: 2026-ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലും ജില്ലാ പോലീസ് മേധാവി ചൈത്ര തേരേസ ജോണും നേരിട്ടെത്തി വിലയിരുത്തി. പോളിങ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പോളിങ് ബൂത്തുകൾ, വിവിധ ചെക്ക് പോസ്റ്റുകൾ എന്നിവടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്.

​മലപ്പുറം ഗവ. കോളേജ്, പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, നിലമ്പൂർ അമൽ കോളേജ്, ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂൾ, ചുങ്കത്തറ മാർത്തോമ കോളേജ്, മഞ്ചേരി ജി.ബി.എസ്.എസ്, ചുള്ളക്കാട് ജി.യു.പി.എസ്, കൊണ്ടോട്ടി മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് എന്നീ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു.

​പെരിന്തൽമണ്ണ, നിലമ്പൂർ മേഖലകളിലെ പ്രധാന പോളിങ് ബൂത്തുകൾക്ക് പുറമെ വഴിക്കടവ് ഫോറസ്റ്റ്, എക്സൈസ്, ആർ.ടി.ഒ ചെക്ക് പോസ്റ്റുകളിലും സംഘം സന്ദർശനം നടത്തി സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും വിലയിരുത്തി. തിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി.

​വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•


Previous Post Next Post
WhatsApp