സയണിസ്റ്റ് ഭീകരതക്കെതിരെ ജനരോഷം; തിരൂരങ്ങാടിയിൽ നാളെ മുസ്ലിം ലീഗ് 'യുദ്ധവിരുദ്ധ നൈറ്റ് മാർച്ച്' സംഘടിപ്പിക്കുന്നു

സയണിസ്റ്റ് ഭീകരതക്കെതിരെ ജനരോഷം; തിരൂരങ്ങാടിയിൽ നാളെ മുസ്ലിം ലീഗ് 'യുദ്ധവിരുദ്ധ നൈറ്റ് മാർച്ച്' സംഘടിപ്പിക്കുന്നു

വെബ് ഡെസ്ക് | മാർച്ച് 5, 2026


തിരൂരങ്ങാടി: പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും സാമ്രാജ്യത്വ സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'യുദ്ധവിരുദ്ധ നൈറ്റ് മാർച്ച്' സംഘടിപ്പിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളടക്കം നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് ക്രൂരതക്കെതിരെ ശക്തമായ ജനരോഷം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

​ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് പ്രതിഷേധ പരിപാടി നടക്കുന്നത്. നാളെ (മാർച്ച് 6, വെള്ളിയാഴ്ച) രാത്രി 9:45-ന് മമ്പുറം പാലത്തിൽ നിന്നും മാർച്ച് ആരംഭിക്കും. സയണിസ്റ്റ് ഭീകരതക്കെതിരായ പോരാട്ടത്തിൽ സമാധാനകാംക്ഷികളായ മുഴുവൻ പ്രവർത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp