കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങി; പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു


കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങി; പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു

ഓൺലൈൻ ഡെസ്ക്

22-03-2026

മലപ്പുറം: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് സി.പി.എം ബന്ധം ഉപേക്ഷിച്ച് മാതൃസംഘടനയായ മുസ്ലിം ലീഗിലേക്ക് മടങ്ങി. ഇന്ന് പാണക്കാട്ടെത്തിയ അദ്ദേഹം ലീഗ് നേതൃത്വത്തിൽ നിന്നും ഔദ്യോഗികമായി മെമ്പർഷിപ്പ് സ്വീകരിച്ചു. പി.കെ ഫിറോസ്, എം.കെ മുനീർ എന്നിവർക്കൊപ്പമാണ് റസാഖ് പാണക്കാട്ടെത്തിയത്. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന കൊടുവള്ളി മണ്ഡലം യു.ഡി.എഫ് കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കും.

​2016-ൽ ലീഗ് വിട്ട കാരാട്ട് റസാഖ് കൊടുവള്ളിയിൽ സി.പി.എം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ 2021-ലെ തോൽവിക്ക് ശേഷം സി.പി.എം തന്നെ തുടർച്ചയായി അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി വഞ്ചിച്ചുവെന്നും ഇതിൽ പ്രതിഷേധിച്ചാണ് താൻ മാതൃസംഘടനയിലേക്ക് മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് അടവ് നയത്തിന്റെ ഭാഗമായാണ് തനിക്ക് മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം നേരിട്ടെത്തി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് തന്റെ മടക്കമെന്നും റസാഖ് കൂട്ടിച്ചേർത്തു.

English Summary:

Former Koduvally MLA Karat Razak rejoined the Muslim League after ending his ties with the CPI(M). He accepted membership at Panakkad today in the presence of leaders like P.K. Firoz and M.K. Muneer.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp