നിയമസഭ തെരഞ്ഞെടുപ്പ്; ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു; നിരീക്ഷകർ നിർദ്ദേശങ്ങൾ നൽകി
വെബ്ബ് ഡെസ്ക്
21-03-2026
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ നിയമിതരായ കേന്ദ്ര നിരീക്ഷകർ, ജില്ലാതല നോഡൽ ഉദ്യോഗസ്ഥർ, വരണാധികാരികൾ, ഉപവരണാധികാരികൾ എന്നിവരുടെ യോഗം ഹോട്ടൽ വുഡ് ബൈൻ ഫോലിയേജിൽ ചേർന്നു. ജില്ലയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്നു വരുന്ന മുന്നൊരുക്കങ്ങൾ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ മാർഗ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും എല്ലാ സ്ക്വാഡുകളും കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും നിരീക്ഷകർ നിർദ്ദേശിച്ചു. നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന സമയത്ത് വീഡിയോ റെക്കോർഡിങ് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഒരുക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാതൃകാ പെരുമാറ്റ ചട്ടലംഘനമില്ലാതെ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താനുള്ള മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി.
പൊതു നിരീക്ഷകരായ വിശേഷ് സാരംഗൽ, എം.ബി. രാജേഷ് ഗൗഡ, ശക്തി സിങ്, അജിത്ത് ബലാസോ കുംബാർ, ഷെവാങ് ഗ്യാച്ചോ ബുട്ടിയ, രാജേന്ദ്രകുമാർ, ചിലവ് നിരീക്ഷകരായ അനൂപ് കുമാർ വെർമ, അനുരാഗ് ശ്രീവാസ്തവ, റാവുത്ത് മനീഷ് മഹേന്ദ്ര, പോലീസ് ഓബ്സർവറായ ചന്ദ്രഗുപ്ത, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ് വാര്യർ, എഡിഎം സി.എസ്. രാജേഷ്, തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, വിവിധ മണ്ഡലതല വരണാധികാരികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
English Summary:
A meeting of central observers and district election officials was held at Hotel Woodbine Foliage regarding the upcoming Assembly Elections. District Collector Dr. Vinay Goyal explained the preparations, and observers directed officials to strictly follow Election Commission guidelines and ensure video recording during the scrutiny of nominations.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group:
https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel:
https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
🌐 www.karumbillive.in
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•