5-9 ക്ലാസുകളിൽ സബ്ജക്ട് മിനിമം: പരാജയപ്പെട്ടവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസ്, മെയ് മാസത്തിൽ സേ പരീക്ഷ

5-9 ക്ലാസുകളിൽ സബ്ജക്ട് മിനിമം: പരാജയപ്പെട്ടവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസ്, മെയ് മാസത്തിൽ സേ പരീക്ഷ

വെബ് ഡെസ്ക്

05 / 03 / 2026


തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വാർഷിക പരീക്ഷകളിൽ നിശ്ചിത മാർക്ക് നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി വിപുലമായ പഠന പിന്തുണാ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ ഇത്തവണ സബ്ജക്ട് മിനിമം നടപ്പിലാക്കിയിട്ടുണ്ട്.

​ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാർക്ക് ലഭിക്കാത്ത കുട്ടികൾക്ക് പ്രത്യേക പഠന പിന്തുണ നൽകാനാണ് തീരുമാനം. പരീക്ഷയിൽ നിശ്ചിത മാർക്ക് ലഭിക്കാത്ത കുട്ടികളെ ലക്ഷ്യമിട്ട് ഏപ്രിൽ മാസത്തിൽ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കും. തുടർന്ന് പരാജയപ്പെട്ട വിഷയങ്ങളിൽ വിജയിക്കുന്നതിനായി മെയ് മാസത്തിൽ സേ (Save A Year – SAY) പരീക്ഷയും നടത്തുന്നതാണ്. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും എല്ലാവരെയും വിജയിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ നടപടി.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

ഇവിടെ ക്ലിക്ക് ചെയ്യുക

​🔵 WhatsApp Channel:

ഇവിടെ ക്ലിക്ക് ചെയ്യുക

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp