ലോക വനിതാ ദിനാചരണം: തിരൂരങ്ങാടിയിൽ മുതിർന്ന തുല്യതാ പഠിതാക്കളെ ആദരിച്ചു

ലോക വനിതാ ദിനാചരണം: തിരൂരങ്ങാടിയിൽ മുതിർന്ന തുല്യതാ പഠിതാക്കളെ ആദരിച്ചു

WEB DESK

മാർച്ച് 9, 2026

Tirurangadi Higher Secondary School Womens Day celebration honoring senior learners
ലോക വനിതാ ദിനത്തിൽ ഹയർസെക്കൻഡറി തുല്യത പഠിതാക്കളെ ആദരിച്ചപ്പോൾ

തിരൂരങ്ങാടി: ലോക വനിതാ ദിനാചരണത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ തുല്യതാ പഠിതാക്കൾ വേറിട്ട ചടങ്ങ് സംഘടിപ്പിച്ചു. വനിതാ ദിനാചരണവും പ്രായം കൂടിയ വനിതാ പഠിതാക്കളെ ആദരിക്കുന്ന ചടങ്ങും വിപുലമായ പരിപാടികളോടെ നടന്നു.

​തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിഫാ ഫതാഹ് കെ.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.എൻ. നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് വാർഡ് മെമ്പർ ജാഫർ പനയത്തിൽ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ സുനിൽ, ഷാജിമോൻ, മുംതാസ് ടീച്ചർ, മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുറഹീം പൂക്കത്ത് എന്നിവർ ആശംസകൾ നേർന്നു.

​തുല്യതാ പഠനരംഗത്തെ ഏറ്റവും മുതിർന്ന പഠിതാക്കളായ സൈനബ പാലക്കൽ, വത്സല എ. എന്നിവരെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിഫാ ഫതാഹ് കെ.കെ. ആദരിച്ചു. സാക്ഷരതാ പ്രവർത്തനം ജീവിത തപസ്യയാക്കിയ കാർത്തിയാനി ടീച്ചറെ മനുഷ്യാവകാശ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് ചടങ്ങിൽ ആദരിച്ചു.

​ക്ലാസ് കോഡിനേറ്റർ കാർത്തിയാനി ടീച്ചർ സ്വാഗതവും, ക്ലാസ് ലീഡർ വിനോദ് നന്ദിയും രേഖപ്പെടുത്തി. അറിവിനും പഠനത്തിനും പ്രായം തടസ്സമല്ലെന്ന് തെളിയിച്ച മുതിർന്ന പഠിതാക്കളുടെ സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 WhatsApp Group:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 WhatsApp Channel:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp