ആനങ്ങാടി ഫിഷ് ലാൻഡിങ് ഹാർബർ യാഥാർത്ഥ്യമാക്കണം: തുറമുഖ മന്ത്രിക്ക് കെഡിഎഫ് നിവേദനം നൽകി
വെബ് ഡെസ്ക് | 09 മാർച്ച് 2026
പരപ്പനങ്ങാടി: ആനങ്ങാടി ബീച്ചിൽ ഫിഷിങ് ഹാർബർ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഡെവലപ്മെൻറ് ഫോറം (കെഡിഎഫ്) തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവന് നിവേദനം സമർപ്പിച്ചു. കെഡിഎഫ് ഭാരവാഹികളായ പി.എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.പി സുബൈർ ആനങ്ങാടി, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.
കേരളത്തിലെ ആദ്യത്തെ ഫിഷ് ലാൻഡിങ് സെൻററുകളിൽ ഒന്നായി അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതിയാണിത്. എന്നാൽ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇത് പൂർണ്ണരൂപത്തിൽ പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തിന്റെ ചരക്ക് നീക്കങ്ങളുമായി ബന്ധപ്പെട്ട് ബേപ്പൂർ തുറമുഖം വികസിപ്പിക്കുന്നത് മൂലം ഭാവിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രവേശനത്തിന് തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്.
തീരദേശവാസികളുടെ ഈ വലിയ പ്രയാസത്തിന് പരിഹാരമായി ആനങ്ങാടി ഫിഷ് ലാൻഡിങ് സെൻറർ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് നിവേദന സംഘം ആവശ്യപ്പെട്ടു. വിഷയം വിശദമായി അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
〰️〰️〰️〰️〰️〰️〰️〰️〰️〰️
📢 വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക:
📞 +91 90204 25455
📞 +91 94963 30838
•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•