അരിയല്ലൂർ ബീച്ച് ടിപ്പു സുൽത്താൻ റോഡ് പുനർനിർമ്മിക്കണം; ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെ.ഡി.എഫ് ജില്ലാ കളക്ടർക്ക് നിവേദനം

അരിയല്ലൂർ ബീച്ച് ടിപ്പു സുൽത്താൻ റോഡ് പുനർനിർമ്മിക്കണം; ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെ.ഡി.എഫ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി

വെബ് ഡെസ്ക്

03 മാർച്ച് 2026


പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് പഞ്ചായത്തിൽ ഉൾപ്പെടുന്ന അരിയല്ലൂർ ബീച്ച് കടലെടുത്തിട്ട് 9 വർഷം പിന്നിട്ടിട്ടും റോഡ് പുനർനിർമ്മിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തകർന്നുപോയ ടിപ്പു സുൽത്താൻ റോഡ് പുനർനിർമ്മിക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അത് നടപ്പിലാക്കാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിലാണ് കേരള ഡെവലപ്മെന്റ് ഫോറം (KDF) ഭാരവാഹികൾ പുതിയ മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ IAS-നെ നേരിൽ കണ്ട് നിവേദനം നൽകിയത്.

​300 മീറ്ററോളം വരുന്ന പൊതുറോഡ് കടലെടുത്തിട്ട് വർഷങ്ങളായതോടെ നിരവധി കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ടൂറിസ്റ്റുകൾ ധാരാളമായി എത്തിയിരുന്ന അരിയല്ലൂർ ബീച്ചിന്റെ നിലവിലെ അവസ്ഥ ടൂറിസം മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ മൗലികാവകാശമായ സുരക്ഷിതമായ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വിധി അടിയന്തരമായി നടപ്പിലാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

​വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതായും ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാമെന്നും ജില്ലാ കളക്ടർ കെ.ഡി.എഫ് പ്രതിനിധികൾക്ക് ഉറപ്പുനൽകി. കെ.ഡി.എഫ് പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, പി.എം. ഷുക്കൂർ, പി.പി. സുബൈർ ആനങ്ങാടി, ഷൈനി പട്ടാളത്തിൽ തുടങ്ങിയവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 വാട്സ്ആപ്പ് ഗ്രൂപ്പ്:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 വാട്സ്ആപ്പ് ചാനൽ:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

​〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കുമായി ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp