സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡ് പ്രഖ്യാപിച്ചു; കേരളത്തിലെ മികച്ച ക്യാമ്പസ് മാഗസിനുകളെ ആദരിച്ചു


സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡ് പ്രഖ്യാപിച്ചു; കേരളത്തിലെ മികച്ച ക്യാമ്പസ് മാഗസിനുകളെ ആദരിച്ചു

വെബ് ഡെസ്ക്

11 മാർച്ച് 2026

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് 2025-26 യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സാദിഖ് മെമ്മോറിയൽ കോളേജ് മാഗസിൻ അവാർഡ്' പ്രഖ്യാപനവും അനുസ്മരണ ചടങ്ങും നടന്നു. ക്യാമ്പസ് സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ ഈ അവാർഡിനായി കേരളത്തിലെ പ്രമുഖ കലാലയങ്ങളിൽ നിന്നുള്ള 10 മാഗസിനുകളാണ് അവസാന റൗണ്ടിൽ മാറ്റുരച്ചത്.

​പി.എസ്.എം.ഒ കോളേജ് മാനേജർ അബ്ദുറഹ്മാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ അഹമദ് നിഹാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂരങ്ങാടി എം.എൽ.എ കെ.പി.എ മജീദ് മുഖ്യാതിഥിയായി പങ്കെടുക്കുകയും അവാർഡ് പ്രഖ്യാപനം നടത്തുകയും ചെയ്തു. മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ. രൂപേഷ് അനുസ്മരണ പ്രഭാഷണം നടത്തി. പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ കെ. പ്രിൻസിപ്പൽ അഡ്രസ്സ് നിർവ്വഹിച്ചു.

​സ്റ്റുഡന്റ് എഡിറ്റർ ശഫീൻ എം.പി സ്വാഗതവും, യൂണിയൻ വൈസ് ചെയർപേഴ്സൺ ഫാത്തിമ സെബ നന്ദിയും രേഖപ്പെടുത്തി. സ്റ്റാഫ് എഡിറ്റർ മുഹമ്മദ് ശരീഫ്, യൂണിയൻ അഡ്വൈസർ ഡോ. അബ്ദുൽ സമദ്, ഫൈൻ ആർട്സ് കോഡിനേറ്റർ ഡോ. ഹസീബ്, സ്റ്റാഫ് ക്ലബ് ട്രഷറർ ഡോ. ഷബീർ വി.പി, മലയാളം വിഭാഗത്തിലെ ഡോ. സജ്ന മോൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

അവസാന റൗണ്ടിൽ ഇടംപിടിച്ച മാഗസിനുകൾ:

  1. ​കോഴിക്കോട് ഫാറൂഖ് കോളേജ് - 'ചുറ്റ്'
  2. ​കോഴിക്കോട് ലോ കോളേജ് - 'ഛേദ വിച്ഛേദങ്ങളുടെ മൂന്നാം പറ്റുക്കാർ'
  3. ​തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് - 'ഉരിമൈ മിരൽ'
  4. ​കോഴിക്കോട് ജെ.ഡി.ടി ഇസ്ലാമിക് കോളേജ് - 'ഉമുത്'
  5. ​കോട്ടയം ഗവ. മെഡിക്കൽ കോളേജ് - 'അടിയൊഴുക്കുകൾ'
  6. ​പൊന്നാനി എം.ഇ.എസ് കോളേജ് - 'ബെർക്കാസ്'
  7. ​മലപ്പുറം ഗവ. കോളേജ് - 'അൻകബൂത്ത്'
  8. ​കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് - 'പരാദം'
  9. ​കോഴിക്കോട് പ്രോവിഡൻസ് വുമൺസ് കോളേജ് - 'കിൻസുഗി'
  10. ​മമ്പാട് എം.ഇ.എസ് കോളേജ് - 'മാപ്പ് ഓഫ് ചേഞ്ചസ്'

​വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇

​🟢 വാട്സ്അപ്പ് ഗ്രൂപ്പ്:

https://chat.whatsapp.com/GqagwAoc6eX0GJK34LlEpW

​🔵 വാട്സ്അപ്പ് ചാനൽ:

https://whatsapp.com/channel/0029Va4SXev9mrGZnRO1a20c

〰️〰️〰️〰️〰️〰️〰️〰️〰️〰️

📢 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:

📞 +91 90204 25455

📞 +91 94963 30838

​🌐 www.karumbillive.in

•┈┈┈┈┈┈┈┈•❁✿❁•┈┈┈┈┈┈┈┈•

Previous Post Next Post
WhatsApp